സാങ്കേതിക സർവകലാശാലാ അത്ലറ്റിക്സ്: കിരീടം ചൂടി പാലക്കാട് എൻ.എസ്.എസ്. കോളേജ്

സാങ്കേതിക സർവകലാശാലാ അത്ലറ്റിക്സ്: കിരീടം ചൂടി പാലക്കാട് എൻ.എസ്.എസ്. കോളേജ്
സാങ്കേതിക സർവകലാശാലാ അത്ലറ്റിക്സ്: കിരീടം ചൂടി പാലക്കാട് എൻ.എസ്.എസ്. കോളേജ്
Share  
2026 Feb 19, 09:14 AM

തിരുവനന്തപുരം: തലസ്ഥാനത്ത്. എൻജിനിയറിങ് കോളേജുകൾ മാറ്റുരച്ച എ.പി.ജെ. അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു.) ഇൻ്റർ കോളേജ് അത്ലറ്റിക് മീറ്റിൽ കിരീടം ചൂടി പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജ്.


74 പോയിന്റുകളോടെയാണ് പാലക്കാട് എൻ.എസ്.എസ്. കോളേജ് ചാമ്പ്യൻമാരായത്. 69 പോയിന്റുകളോടെ കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജ് രണ്ടാംസ്ഥാനവും 25 പോയിന്റ് നേടിയ കൊച്ചി രാജഗിരി സ്കൂ‌ൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി മൂന്നാംസ്ഥാനവും നേടി.


വനിതാ വിഭാഗത്തിൽ 55 പോയിൻ്റുകൾ കരസ്ഥമാക്കിയ പാലക്കാട് എൻ.എസ്.എസ്. ആധിപത്യം പുലർത്തി. മേളയുടെ മൂന്നാംദിനത്തിൽ രണ്ട് മീറ്റ് റെക്കോഡുകളും പാലക്കാടിനുണ്ട്. വനിതാവിഭാഗത്തിൽ 5000 മീറ്റർ നടത്തത്തിൽ അലിൻ മരിയ പ്രിൻസും 400 മീറ്റർ ഹർഡിൽസിൽ ശിവാനി സുധീറുമാണ് റെക്കോഡ് നേടി പാലക്കാട് എൻ.എസ്.എസ്. കോളേജിൻ്റെ പേരുയർത്തിയത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles