താമരശ്ശേരി ഉപജില്ലാ കായികമേള: കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂളിന് കിരീടം

താമരശ്ശേരി ഉപജില്ലാ കായികമേള: കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂളിന് കിരീടം
താമരശ്ശേരി ഉപജില്ലാ കായികമേള: കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂളിന് കിരീടം
Share  
2026 Feb 19, 09:11 AM

താമരശ്ശേരി: ഉപജില്ലാ എൽ.പി. സ്കൂൾ കായികമേളയിൽ 43 പോയിന്റോടെ കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കോടഞ്ചേരി സെന്റ് ജോസഫ്‌സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 21 പോയിന്റ് വീതം നേടിയ മണൽവയൽ എ.കെ.ടി.എം. സ്കൂളും കോരങ്ങാട് ജി.എൽ.പി. സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യു വിതരണം ചെയ്തു.


​തുടർച്ചയായ രണ്ടാം വർഷവും കിരീടം നിലനിർത്തിയ കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂളിലെ കായികതാരങ്ങളെയും പരിശീലകരെയും വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പരിശീലകൻ ഫൈസ് ഹമദാനി, കോഡിനേറ്റർ കെ.സി. ശിഹാബ്, പ്രധാനാധ്യാപിക ജസീന ഹുസൈൻ എന്നിവരെ സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും പി.ടി.എ ഭാരവാഹികളും ചേർന്ന് ആദരിച്ചു. വിജയത്തിൽ ആഹ്ലാദപ്രകടനവും നടന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles