ചുള്ളിയോട് : ഗാന്ധിസ്‌മാരക സ്പോർട്സ് ക്ലബും വയനാട് ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും ചേർന്നൊരുക്കിയ സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ശനിയാഴ്ച്‌ച നടന്ന ഫൈനലിൽ പുരുഷവിഭാഗത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശ്ശൂർ ചാമ്പ്യൻമാരായി (3-1). വനിതാവിഭാഗത്തിൽ എറണാകുളത്തെ പരാജയപ്പെടുത്തി കോട്ടയം ചാമ്പ്യൻമാരായി (3-0).
സമാപന സമ്മേളനത്തിൽ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി കൺവീനർ അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗa ദാമോദരൻ, വയനാട് ജില്ലാ കൺവീനർ എൻ.ജെ. ഷജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്‌സിക്യൂട്ടീവ് ടി.വി. പീറ്റർ, പ്രസിഡന്റ് ടി.സി. വർഗീസ്, സെക്രട്ടറി എൽ.എ. സോളമൻ, കെ.ബി. മദൻലാൽ, അശോകൻ മൂലങ്കാവ്എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








