പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം (എസ്.എൻ.ബി.എം) ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എസ്.എൻ.ബി.എം പ്രീമിയർ ലീഗ്' ഫുട്ബോൾ ടൂർണമെന്റ് കുട്ടികളിലും നാട്ടുകാരിലും വലിയ ആവേശം നിറച്ചു. കേരളത്തിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം ഇത്രയും വിപുലമായ രീതിയിൽ പ്രീമിയർ ലീഗ് മാതൃകയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ആദ്യമായാണ്.
ലഹരിക്കെതിരായ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ ഫുട്ബോൾ മേള സംഘടിപ്പിച്ചത്.
മൂന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ ഇരുനൂറോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇരുപത് ടീമുകളിലായി ഈ മത്സരങ്ങളിൽ അണിനിരന്നത്. പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. പ്രമോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി.പി.സി എം.കെ രാഹുൽ, പ്രധാനാധ്യാപകൻ എം.സി പ്രമോദ്, കൺവീനർ പി.എം സുനിൽകുമാർ എന്നിവരടക്കമുള്ളവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഡോ. രാകേഷ് കുമാർ ഝാ മുഖ്യാതിഥിയായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വിജയികളായവർക്കുള്ള ട്രോഫികൾ കൗൺസിലർ ടി.പി നൗഷാദ് വിതരണം ചെയ്തു. ലയൺസ് ക്ലബ് പയ്യോളിയും ചടങ്ങിൽ സഹകരിച്ചു. വിദ്യാലയത്തിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുട്ടികളെ നല്ല പാതയിലേക്ക് നയിക്കാനുള്ള കൂട്ടായ്മയായി ഈ പ്രീമിയർ ലീഗ് മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








