ഓളങ്ങളിൽ പുതുചരിത്രം; വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 184 പേർ

ഓളങ്ങളിൽ പുതുചരിത്രം; വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 184 പേർ
ഓളങ്ങളിൽ പുതുചരിത്രം; വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 184 പേർ
Share  
2026 Feb 16, 07:47 AM

വൈക്കം: വേമ്പനാട്ടുകായലിൻ്റെ ഓളങ്ങളെ കീറിമുറിച്ച് പതിഞ്ഞതാളത്തിൽ അവർ 184 പേർ കായലിന് കുറുകേ നീന്തി. ആറ് വയസ്സുകാരിമുതൽ എഴുപതുകാരൻവരെ പുതുചരിത്രം കുറിക്കാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 'മുങ്ങിമരണം ഒഴിവാക്കാൻ നീന്തൽ പരിശീലിക്കൂ' എന്ന സന്ദേശവുമായി മുഖ്യനീന്തൽ പരിശീലകനും എറണാകുളം വാലശേരി റിവർ സ്വിമ്മിങ് അക്കാദമി സ്ഥാപകനുമായ സജി വാലശേരിയുടെ ശിക്ഷണത്തിൽ പെരിയാറിൽ പരിശീലനം നേടിയ 184 പേരാണ് കായൽ നീന്തിക്കയറിയത്.


ഞായറാഴ്ച രാവിലെ 7.30-ന് ചേർത്തല താലൂക്കിലെ ചൂളക്കടവ് ഭാഗത്തുനിന്നാണ് വൈക്കം കായലോര ബീച്ചിലേക്ക് സംഘം നീന്തിയത്. വൈദ്യപരിശോധനയും പ്രാർഥനയും കഴിഞ്ഞ് ഒ ാരോരുത്തരായി കായലിലേക്ക് ചാടി. 10 പേർ വീതമുള്ള ഒ ാരോ നിരയായാണ് നീന്തിയത്. ആറ് വയസ്സുകാരൻ മുഹമ്മദ് ഹൈസാനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ സംഘാംഗം.


പെൺകുട്ടികളിൽ എട്ട് വയസ്സുകാരി ഐസാ മറിയവും. എഴുപതുകാരൻ സ്റ്റാൻലി ജോസഫും അടക്കം 49 വനിതകളും 10 വയസ്സിൽ താഴെയുള്ള 34 പേരും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് സമയം എടുത്താണ് സംഘം മൂന്ന് കിലോമീറ്റർ നീന്തിയതെന്ന് സംഘാടകർ പറഞ്ഞു.


വേമ്പനാട്ട് കായലിനുകുറുകേ കൈകളും കാലുകളും ബന്ധിപ്പിച്ചുംമറ്റും താരങ്ങൾ കായൽ നീന്തി റെക്കോഡ് നേടിയെങ്കിലും ഒരു പ്രദേശത്തുനിന്ന് മാത്രം വന്ന വലിയ കൂട്ടായ്മ ഒരുമിച്ച് കായൽ കുറുകേ നീന്തിയ ചരിത്രം ഇതാദ്യമാണ്. ദലീമ ജോജോ എം.എൽ.എ. നീന്തൽ ഫ്ളാഗോഫ് ചെയ്തു‌തു. വൈക്കം കായലോര ബീച്ചിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അണ്ടർ-20 ഫുട്‌ബോൾ; കാസർകോട് ചാമ്പ്യൻമാർ
കല / സാഹിത്യം / കായികം പ്രണയാഗ്നി : ഷർമിള പനോളി.....