അണ്ടർ-20 ഫുട്‌ബോൾ; കാസർകോട് ചാമ്പ്യൻമാർ
Share
തിരുവനന്തപുരം : സംസ്ഥാന യൂത്ത് അണ്ടർ-20 അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ വീഴ്ത്തി കാസർകോട് ചാമ്പ്യൻമാരായി. ഞായറാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാസർകോടിന്റെ വിജയം. ഏഴാം മിനിറ്റിൽ മധ്യനിര താരം മുഹമ്മദ് നിഹാദ് അലിയാണ് കാസർകോടിനായി ഗോൾ നേടിയത്. സമനില ഗോളിനായി മലപ്പുറം പരിശ്രമിച്ചെങ്കിലും കാസർകോടിന്റെ ശക്തമായ പ്രതിരോധത്തെ മറികടക്കാനായില്ല. സെമിയിൽ കാസർകോട്, കോട്ടയത്തെയും മലപ്പുറം ആലപ്പുഴയെയുമാണ് തോൽപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
127
2026 Feb 14, 10:43 PM









