കലാകിരീടം ബത്തേരി സെയ്ൻ്റ് മേരീസ് കോളേജിന്, രണ്ടാംസ്ഥാനം മുട്ടിൽ ഡബ്ല്യു.എം.ഒ.യ്ക്ക്

കലാകിരീടം ബത്തേരി സെയ്ൻ്റ് മേരീസ് കോളേജിന്, രണ്ടാംസ്ഥാനം മുട്ടിൽ ഡബ്ല്യു.എം.ഒ.യ്ക്ക്
കലാകിരീടം ബത്തേരി സെയ്ൻ്റ് മേരീസ് കോളേജിന്, രണ്ടാംസ്ഥാനം മുട്ടിൽ ഡബ്ല്യു.എം.ഒ.യ്ക്ക്
Share  
2026 Feb 16, 07:21 AM

മുട്ടിൽ നാലുനാൾ കലയുടെ ആവേശംതീർത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഫ് സോൺ കലോത്സവത്തിൽ കലാകിരീടം സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിന്.


300 പോയിന്റുനേടിയാണ് കോളേജ് ഒ ാവറോൾ ചാമ്പ്യന്മാരായത്. 245 പോയിൻ്റുനേടി മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് രണ്ടാംസ്ഥാനവും 123 പോയിന്റുനേടി കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് മൂന്നാംസ്ഥാനവും നേടി.


കലോത്സവത്തിൽ സുൽത്താൻബത്തേരി സെയ്ൻ്റ് മേരീസ് കോളേജിലെ തീർഥ എസ്. മോഹൻ കലാതിലകമായും അഞ്ജനാ രജീഷ് ചിത്രപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ നിവേദ് ഷാജി കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.


10, 11, 13, 14 തീയതികളിലായി മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിലായിരുന്നു എഫ് സോൺ കലോത്സവം.


മികച്ച നടനായി കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ ബി. സബിനെയും നടിയായി കല്പറ്റ എൻ.എം.എസ്.എം. ഗവ: കോളേജിലെ എ. അയനയെയും തിരഞ്ഞെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles