ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് വടക്കഞ്ചേരിയിൽ തുടക്കമായി. പി.കെ. വർഗീസ് മെമ്മോറിയൽ ട്രോഫിക്കായി വടക്കഞ്ചേരി ഡയാന ടവറിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി നിർവഹിച്ചു. ഞായറാഴ്ച സമാപിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 48 താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി, ജില്ലാ ചെസ് ഓർഗനൈസേഷൻ കമ്മിറ്റി, കണ്ണമ്പ്ര സൂപ്പർ ചാലഞ്ചേഴ്സ് ക്ലബ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ, ആർബിറ്റർ വി.എസ്. മനിൽ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








