നീലേശ്വരം സ്പോർട്‌സ് അസോസിയേഷൻ ഓഫ് ഡിഫറന്റി ഏബിൾഡ് ജില്ലാ കമ്മിറ്റി നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഭിന്നശേഷി കായികമേള നീലേശ്വരം നഗരസഭാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. എസ്.എഡി.എ. ജില്ലാ പ്രസിഡന്റ്റ് സൈനുദ്ദീൻ ചെമ്മനാട് അധ്യക്ഷനായി. സബ് ജൂനിയർ, ജൂനീയർ, സീനീയർ വിഭാഗത്തിലാണ് മത്സരം നടന്നത്.
185 പോയിന്റുമായി ബിരിക്കുളം സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂകൂൾ ഓവറോൾ ചാമ്പ്യൻമാരായി. 140 പോയിന്റുമായി പെർല നവജീവന സ്പെഷ്യൽ സ്‌കൂൾ രണ്ടാം സ്ഥാനവും, 123 പോയിൻ്റുമായി കാഞ്ഞങ്ങാട് ജീവോദയ സ്പെഷ്യൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.വി. മദനന്റെ നിരീക്ഷണത്തിലാണ് ഭിന്നശേഷി കായികമേള നടന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അശോകൻ ധർമത്തടുക്ക, ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര, എസ്.എ.ഡി.എ. ജില്ലാ സെക്രട്ടറി ടി.വി. ഗോപാലകൃഷ്ണൻ, ദയേഷ് എന്നിവർ സംസാരിച്ചു. മേളയുടെ സമാപനസമ്മേളനം സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം കെ. മധുസൂദനൻ ഉദ്ഘാടനംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








