ബഹിഷ്കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സുപ്പർ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്‌ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്.
ഞായറാഴ്‌ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയിൽ.
വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്‌ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാൻ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങൾ ഒഴിഞ്ഞു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവൻ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നത്.
നേട്ടങ്ങൾ കൊയ്തെടുത്ത് കേരളം
മഴയെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്.
അത്യാധുനിക ഡ്രെയിനേജ് സംവിധാനവും വിദഗ്‌ധരായ ഗ്രൗണ്ട് സ്‌റ്റാഫുകളും സ്റ്റേഡിയത്തിലുണ്ട്. മറ്റു അന്താരാഷ്ട്ര വേദികളിൽ നിന്നും വ്യത്യസ്‌തമായി പിച്ചിനെ മാത്രം മറയ്ക്കുന്നതിന് പകരം മുഴുവൻ മൈതാനത്തെ മറയ്ക്കുന്നതാണ് കൊളംബോയിലെ രീതി. ഇത് ഔട്ട് ഫീൽഡിൽ വെള്ളം കയറുന്നത് ആദ്യം തന്നെ തടയും.
ശക്തമായ മഴ ഒഴിഞ്ഞതിന് ശേഷം 45-60 മിനിറ്റിന് ശേഷം മൈതാനത്തെ മത്സരയോഗ്യമാക്കാൻ പ്രേമദാസയിൽ സാധിക്കും.
ശനിയാഴ്‌ച സ്‌റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് പരിശീലന സെഷനുണ്ട്. ഇതിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. അതേസമയം, ശ്രീലങ്കയിൽ നടന്ന ലോകകപ്പ് ട്വന്റി 20 മത്സരങ്ങളിൽ ഇതുവരെ ഒന്നും മഴമൂലം തടസപ്പെട്ടിട്ടില്ല. മഴ സാധ്യതയുണ്ടായിരുന്ന ശ്രീലങ്ക- ഒമാൻ മത്സരത്തിന് ശേഷം മഴ പെയ്‌തിരുന്നു. കൊളംബോയിലെ മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ല. ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാക്കിസ്‌ഥാനും നാലു പോയിന്റ് വീതമാണുള്ളത്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








