കാവുംമന്ദം : വനം വന്യജീവി സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് കാട്ടുതീക്കെതിരേ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗത്ത് വയനാട് വനം ഡിവിഷൻ തരിയോട് ഗ്രാമപ്പഞ്ചായത്ത് എട്ടാംമൈൽ മുതൽ പടിഞ്ഞാറത്തറ ബസ്സ്റ്റാൻഡ് വരെ മിനി മാരത്തൺ മത്സരം നടത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ. രാമൻ ഫ്ലാഗ് ഓഫ് ചെയ്തു. 200 ഓളം പുരുഷ-വനിത കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 200 ഓളം പുരുഷ വനിത കായികതാരങ്ങൾ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാർഡും സ്വർണം, വെള്ളി, വെങ്കലം മെഡലും ലഭിച്ചു.
തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഹസ്മ, ഹാരിസ് കണ്ടിയൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹാഷിഫ്, പി. സലിം തുടങ്ങിയവർ പങ്കെടുത്തു.
വിജയികൾ
(വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങൾ എന്ന ക്രമത്തിൽ)
മെൻഓപ്പൺ വിഭാഗം- സന്ദീപ്, ശ്രിധിൻ, എൻ.വി. അമിത്ത്.
വുമൺ ഓപ്പൺ വിഭാഗം- എം.ബി. കൃഷ്ണേന്ദു, ഷാലി അഗസ്റ്റിൻ, ഫാത്തിമ റാഹില
മെൻവെറ്റേൺ വിഭാഗം- എ.കെ. ഷർഫുദ്ദീൻ, പി.സി. തോമസ്, കെ.എം. തെൽഹത്ത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








