കാലിക്കറ്റ് സർവകലാശാലാ എ സോൺ കലോത്സവം; വീണ്ടും വി‌ക്ടോറിയ

കാലിക്കറ്റ് സർവകലാശാലാ എ സോൺ കലോത്സവം; വീണ്ടും വി‌ക്ടോറിയ
കാലിക്കറ്റ് സർവകലാശാലാ എ സോൺ കലോത്സവം; വീണ്ടും വി‌ക്ടോറിയ
Share  
2026 Feb 13, 09:15 AM

എടത്തനാട്ടുകര : അഞ്ചുദിവസം നീണ്ടുനിന്ന കാലിക്കറ്റ് സർവകലാശാലാ എ സോൺ കലോത്സവം കൊടിയിറങ്ങിയപ്പോൾ കീരിടത്തിൽ വീണ്ടും മുത്തമിട്ട് പാലക്കാട് ഗവ. വിക്ടോറിയ കോളേജ്. 233 പോയിന്റുനേടിയാണ് വി‌ക്ടോറിയയുടെ കിരീടധാരണം.


മൂന്നിനങ്ങളുടെ ഫലം വരാനിരിക്കേ ചിറ്റൂർ ഗവ. കോളേജ് 139 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. 125 പോയിൻ്നേടി മുണ്ടൂർ യുവക്ഷേത്ര മാനേജ്‌മെന്റ് സ്റ്റഡീസ് മൂന്നാംസ്ഥാനത്താണ്. 111 പോയിന്റോടെ പട്ടാമ്പി എസ്.എൻ.ജി.എസ്. കോളേജ് നാലാം സ്ഥാനത്തും മണ്ണാർക്കാട് എം.ഇ.എസ്. കല്ലടികോളേജ് 70 പോയിന്റോടെ അഞ്ചാംസ്ഥാനത്തുമുണ്ട്.


എടത്തനാട്ടുകര കെ.എസ്.എച്ച്.എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽനടന്ന കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങളിലും സ്റ്റേജ് മത്സരങ്ങളിലും തുടക്കംമുതൽ വിക്ടോറിയ കോളേജ് ആധിപത്യം പുലർത്തി.


കഴിഞ്ഞവർഷവും വി‌ക്ടോറിയ കോളേജാണ് ചാമ്പ്യൻമാരായിരുന്നത്. സർവകലാശാലയ്ക്ക് കീഴിലുള്ള 86 കോളേജുകളിൽനിന്നായി 3,600-ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles