പുരോഗമന വായനശാലയിൽ അക്ഷര കരോളും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

പുരോഗമന വായനശാലയിൽ അക്ഷര കരോളും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
പുരോഗമന വായനശാലയിൽ അക്ഷര കരോളും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
Share  
2026 Feb 10, 03:14 PM

ചോമ്പാല: അക്ഷരമുറ്റങ്ങളിൽ വിജ്ഞാനത്തിന്റെ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോളും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. വായനശാലാ പരിസരത്ത് നടന്ന ചടങ്ങ് താലുക്ക് ലൈബ്രറി കൗൺസിൽ ആർ.പി.യും അഴിയൂർ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗവുമായ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

whatsapp-image-2026-02-10-at-3.07.48-pm

വിഷയാധിഷ്ഠിതമായ വായനയും സാംസ്കാരിക കൂട്ടായ്മകളും സമൂഹത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പി.പി. നാണു അധ്യക്ഷത വഹിച്ചു. ഹരിദാസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.

സാംസ്കാരിക സദസ്സിൽ ബിന്ദു ജയ്സൺ, പ്രശാന്ത് ചോമ്പാല, ഉണ്ണിക്കൃഷ്ണൻ വി. എന്നിവർ സംസാരിച്ചു. വായനശാലാ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. അക്ഷര കരോളിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം സംസ്ഥാന മിനി നെറ്റ് ബോൾ: ആലപ്പുഴ വിജയികൾ