അന്തഃസർവകലാശാലാ ഫുട്‌ബോൾ:കാലിക്കറ്റിന് വെങ്കലം

അന്തഃസർവകലാശാലാ ഫുട്‌ബോൾ:കാലിക്കറ്റിന് വെങ്കലം
അന്തഃസർവകലാശാലാ ഫുട്‌ബോൾ:കാലിക്കറ്റിന് വെങ്കലം
Share  
2026 Feb 10, 10:09 AM
Thankachan
marmma
anardhanan latest

തേഞ്ഞിപ്പലം : കൊൽക്കത്ത സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല മൂന്നാംസ്ഥാനം നേടി. സെമി ഫൈനലിൽ ഒരു ഗോളിന് കൊൽക്കത്ത) സർവകലാശാലയാണ് കാലിക്കറ്റിനെ പരാജയപ്പെടുത്തിയത്.


വിജയികൾക്ക് കൊൽക്കത്ത സർവകലാശാലാ വൈസ് ചാൻസലർ ശാന്തദത്ത ട്രോഫികളും മെഡലുകളും വിതരണംചെയ്തു.


ടീം അംഗങ്ങൾ: ഷാരൂഖ്ഖാൻ, സനൂപ്, ആസിഫ്, ഹാഷിർ, ദിൽഷാദ്, നജീബ് (എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി), അഥർവ്, നന്ദു കൃഷ്‌ണ, മുഹമ്മദ് അനസ്, തഫ്‌സീർ (ഫാറൂഖ് കോളേജ്), മുഹമ്മദ് സഹദ്, അബ്ദുൽസമദ്, ഹർഷൽ റഹ്‌മാൻ (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), മിഥിലാജ്, അദ്നാൻ (ശ്രീ കേരളവർമ കോളേജ്), അഫ്‌സൽ (ശ്രീകൃഷ്‌ണ കോളേജ്), റിസ്‌വാൻ (എം.എ.എം.ഒ. കോളേജ്), മനോജ് (എം.ഡി. കോളേജ്), അക്ഷയ് (എം.ഇ.എസ്. മമ്പാട്), മാത്യു (സെയ്ൻ്റ് തോമസ് കോളേജ് തൃശ്ശൂർ), അർജുൻ (സഹൃദയ കോളേജ്). കേരളവർമ കോളേജ് അധ്യാപകൻ ഡോ. ശിവറാമാണ് മുഖ്യ പരിശീലകൻ.


സഹ പരിശീലകൻ: കെ.പി. അമീൻ നവാസ് (ആതവനാട് എസ്.എം.എസ്.ടി.എം. കോളേജ്). ടീം മാനേജർ: ദിനിൽ (വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് കായികവിഭാഗം മേധാവി). ഫിസിയോ തെറാപ്പിസ്റ്റ്: ഡോ. ഡെന്നി ഡേവിസ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles