കാനത്തൂരിൽ ഇന്ന് മുതൽ കാൽപ്പന്തുരുളും: വിദേശ താരങ്ങൾ എത്തി

കാനത്തൂരിൽ ഇന്ന് മുതൽ കാൽപ്പന്തുരുളും: വിദേശ താരങ്ങൾ എത്തി
കാനത്തൂരിൽ ഇന്ന് മുതൽ കാൽപ്പന്തുരുളും: വിദേശ താരങ്ങൾ എത്തി
Share  
2026 Feb 07, 08:05 AM
Thankachan
marmma
anardhanan latest

കാനത്തൂർ മലയോരത്തെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് കാനത്തൂർ ഒരുങ്ങി. ഒരാഴ്‌ച നീളുന്ന മത്സരങ്ങൾ കാനത്തൂരിന് ആവേശമാകും. ആഫ്രിക്കൽ രാജ്യങ്ങളിൽനിന്ന് ഫുട്‌ബോൾ താരങ്ങൾ എത്തിത്തുടങ്ങി. ഘാന, ഐവറികോസ്റ്റ്, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ കളിക്കാരാണ് ഇപ്പോൾ എത്തിയത്. ഗോപി ആൻഡ് നാണു മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന കാനത്തൂർ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിന് ശനിയാഴ്‌ച രാത്രി എട്ടിന് തുടക്കമാവും.


ഈ മാസം 14 വരെയാണ് ടൂർണമെൻറ്. ജില്ലയിലെ എട്ട് ടീമുകൾ സംസ്ഥാന -വിദേശ താരങ്ങളെ അണിനിരത്തിയാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. മേലത്ത് നാരായണൻ നമ്പ്യാർ സ്മാരക എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെൻറിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി ചെയ്‌തിരിക്കുന്നത്. 3000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഏറ്റവും വലിയ ആകർഷണം. എല്ലാദിവസവും മത്സരം തുടങ്ങുന്നതിന് മുമ്പായി വിവിധ കലാപരിപാടികൾ നടക്കും. ശനിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിൽ സിറ്റിസൺ ഉപ്പള കെ.എഫ്.സി. കാറഡുക്കയെ നേരിടും. 14 സ്പോർട്‌സ് കാസർകോട്, ഗ്രീൻസ്റ്റാർ അലാമ, കാർഗിൽ എഫ്.സി. ബോവിക്കാനം, കാളിദാസ കാടകം, ഗോപി ആൻഡ് നാണു കാനത്തൂർ, പോപ്പിൻസ് അറ്റാക്കേഴ്സ‌് കുമ്പള എന്നിവയാണ് മറ്റു ടീമുകൾ. രാത്രി എട്ടിന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 14-ന് നടക്കുന്ന കലാശപ്പോരാട്ടത്തിലെ വിജയികൾക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സമ്മാനങ്ങൾ വിതരണം ചെയ്യും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles