ദേശീയ സീനിയർ വടംവലി: കേരളത്തിന് ഓവറോൾ കിരീടം

ദേശീയ സീനിയർ വടംവലി: കേരളത്തിന് ഓവറോൾ കിരീടം
ദേശീയ സീനിയർ വടംവലി: കേരളത്തിന് ഓവറോൾ കിരീടം
Share  
2026 Feb 06, 07:30 AM
Thankachan
marmma
anardhanan latest

പൊയിനാച്ചി: മഹാരാഷ്ട്രയിലെ പൽഹറിൽ നടന്ന 38-ാമത് ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം ചൂടി കേരള ടീം. ബീച്ച് സീനിയർ മെൻ, സീനിയർ വുമൺ, സീനിയർ മിക്സഡ് തുടങ്ങി ആറുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കേരളം അഞ്ച് സ്വർണവും ഒരു വെങ്കലവും നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്.


ബീച്ച് സീനിയർമെൻ 620 കിലോ വിഭാഗം വടംവലി മത്സരത്തിൽ സ്വർണം നേടിയ ടീമിൻ്റെ ക്യാപ്റ്റൻ കൊളത്തൂർ പെർളടുക്കം സ്വദേശി സി. ശ്രീജേഷ്കുമാറാണ്. ജില്ലക്കാരായ സജിത്ത് മുണ്ടോട്ട്, പ്രഭാത് നിലേശ്വരം എന്നിവർ ടീമിൽ അംഗങ്ങളാണ്. കാവിലുണ്ണി, ഗോഗുൽ, ഉനൈസ് (പാലക്കാട്), അദ്വൈത്, വിപിൻ, അഭിജിത്ത് (എറണാകുളം), ജാസിർ (മലപ്പുറം) എന്നിവരാണ് മറ്റംഗങ്ങൾ. ദാമൻ ആൻഡ് ഡ്യു ടീമിനെയാണ് ഫൈനലിൽ ഇവർ പരാജയപ്പെടുത്തിയത്. മലപ്പുറത്തെ രാഹുലാണ് ടീം പരിശീലകൻ, ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ കാസർകോട്ടെ ഫുട്ബോൾ അക്കാദമിയിൽ താത്കാലിക ജീവനക്കാരനായ ശ്രീജേഷ് പെർളടുക്കം റോയൽ സ്റ്റാർ ക്ലബിൻ്റെ വടംവലി താരമാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles