ട്വന്റി-20 മത്സരം: ആവേശം നിറച്ച് ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾ

ട്വന്റി-20 മത്സരം: ആവേശം നിറച്ച് ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾ
ട്വന്റി-20 മത്സരം: ആവേശം നിറച്ച് ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾ
Share  
2026 Jan 30, 06:49 AM

മത്സരം നാളെ രാത്രി ഏഴിന്


തിരുവനന്തപുരം : രണ്ടുവർഷത്തിനുശേഷം അനന്തപുരിയുടെ മണ്ണിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശമുണർത്തി ഇന്ത്യ-ന്യൂസീലൻഡ് ടീമുകൾ ട്വൻറി-20 പരമ്പരയിലെ അവസാന മത്സരത്തിനായി വ്യാഴാഴ തലസ്ഥാനത്തെത്തി. പ്രത്യേക വിമാനത്തിൽ എത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെ.സി.എ.) ട്രഷറർ ടി. അജിത്‌കുമാറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തിങ്ങിക്കൂടിയ ആരാധകരുടെ മുന്നിലേക്ക് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറാണ് ആദ്യം എത്തിയത്. ഇതോടെ ആർപ്പുവിളിയും ആഹ്ലാദവും കൈയടിയുമായി. പിന്നാലെ ഹാർദിക് പാണ്ഡ്യയും അഭിഷേക് ശർമയും അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും ശിവം ദുബെയും അക്ഷർ പട്ടേലും എത്തിയപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു


ഒടുവിലായി 'ലോക്കൽ ഹീറോ' സഞ്ജു സാംസൺ പുറത്തിറങ്ങിയപ്പോൾ ആവേശം അണപൊട്ടി. സഞ്ജു സാംസണും ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒരുമിച്ചാണ് പുറത്തിറങ്ങിയത്. സഞ്ജുവിന് കടന്നുപോകാൻ വഴിയൊരുക്കിയത് ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. 'ചേട്ടനു വഴിക്കൊടുക്ക്' എന്ന് പറഞ്ഞാണ് സഞ്ജുവിന് കടന്നുപോകാൻ സൂര്യകുമാർ യാദവ് വഴിയൊരുക്കിയത്.


ഇന്ത്യൻ ടീമിനു പിന്നാലെ ന്യൂസീലൻഡ് താരങ്ങളും എത്തി.


ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ, ബ്രേസ‌ൽ, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്‌മാൻ, രചിൻ രവീന്ദ്ര, ഡെവൺ കോൺവെ എന്നിവരും ആരാധകരെ ആവേശംകൊള്ളിച്ചു. ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവീസ് ഹോട്ടലിലും ന്യൂസീലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. കാര്യവട്ടം സ്പോർട്‌സ് ഹബ്ബിൽ ശനിയാഴ്ച‌ രാത്രി ഏഴിനാണ് മത്സരം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ജയിലിലെ അരങ്ങിൽ റോമിയോയും ജൂലിയറ്റും
THARANI