തൃശ്ശൂർ : 'നുറമ്മ ബിരിയാണി ദർബാർ" കേവലമൊരു പ്രകടനമല്ലെന്നും അത് ഓർമകളുടെയും പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെറെയും 'ദം' ഇട്ടുവെച്ച സജീവമായ ചരിത്രരേഖയാണെന്നും അണിയറപ്രവർത്തർ. കല നിർബന്ധിത ജീവിതങ്ങൾക്കുള്ള വിപ്ലവാത്മക ബദലാണെന്നും ഫാവോസിൽ നടന്ന 'നൂറമ്മ ബിരിയാണി ദർബാർ' നാടകത്തിൻ്റെ 'മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടിയിൽ സംവിധായകൻ ശ്രീജിത്ത് സുന്ദരം പറഞ്ഞു. ക്വീർ സ്വത്വം തുറന്നുപറഞ്ഞ ശ്രീജിത്ത് സുന്ദരം, ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെക്കുറിച്ച് ആഴത്തിൽ സംവദിച്ചു.
എ. രേവതിയെ സംബന്ധിച്ചിടത്തോളം നൂറമ്മ ഒരു കഥാപാത്രം മാത്രമായിരുന്നില്ല, മറിച്ച് സ്വന്തം ജീവിതത്തോടുള്ള നേർസാക്ഷ്യമായിരുന്നു. (ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കുന്നവരും ഭയമില്ലാതെ കല അവതരിപ്പിക്കാൻ ഇടം നൽകുന്നവരും ഇന്നും ചുരുക്കമാണെന്ന് അവർ ചൂണ്ടിക്കാട്ടി ആദ്യപ്രദർശനം മുതൽ ഇന്നുവരെ നാടകത്തിൻ്റെ രാഷ്ട്രീയവ്യാപ്തി വളർന്നുകൊണ്ടേയിരിക്കുകയാണെന്നും ചരിത്രത്തിൽനിന്ന് തങ്ങളെ മായ്ച്ചു കളയാനുള്ള ശ്രമങ്ങളെ നാടകം പ്രതിരോധിക്കുന്നുവെന്നും ശീതൾശ്യാം പറഞ്ഞു. സന്ദീപ്‌കുമാർ മോഡറേറ്ററായ ചർച്ചയിൽ അനീഷ്, ജെനി ഭാരതി എന്നിവരും പങ്കെടുത്തു.
ഭക്ഷണത്തിന്റെ രാഷ്ട്രീയതലങ്ങളും ട്രാൻസ്ജൻഡറുകളുടെ ജീവിതാവസ്ഥയും ചേരുവയായ 'നൂറമ്മ ബിരിയാണി ദർബാറി'ന് നാടകോത്സവത്തിൽ വൻ കൈയടിയാണ് ലഭിച്ചത്. പ്രധാന വേഷമിട്ട എ. രേവതിയുൾപ്പെടെ മുഴുവൻ അഭിനേതാക്കളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നുള്ളവരാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










