ആലപ്പുഴ: ജൂനിയർ സ്റ്റേറ്റ് ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ ജില്ലാ ടീമിൽനിന്ന് നാലുപേർ സംസ്ഥാന പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുഭദ്രാ ജയകുമാർ, തേജസ് തോബിയാസ്, അഞ്ജു എ. ജോസഫ്, ഗംഗാ രാജഗോപാൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ടൂർണമെന്റ്റിലെ ടോപ് സ്കോറർക്കുള്ള ബോബിറ്റ് മാത്യു അവാർഡ് സുഭദ്ര കരസ്ഥമാക്കി. ഗംഗയായിരുന്നു ക്യാപ്റ്റൻ. ശിവാനി അജിത്ത്, അനീഷാ ഷിബു. മനീഷാ മനോജ്, മീനാക്ഷി എ., നിളാ ശരത്ത്, നാദിയാ നവാസ്, സൽമാ നൗറിൻ, ലയാ മിൽട്ടൻ എന്നിവരാണ് ടീമിലുണ്ടായിരുന്ന മറ്റുള്ളവർ,
പരിശീലകൻ എസ്. ഷഹബാസിൻ്റെ നേതൃത്വത്തിൽ ടൂർണമെന്റിലുടനീളം ആലപ്പുഴ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ കോട്ടയം ജില്ലയെയും സെമിഫൈനലിൽ കണ്ണൂരിനെയും പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ കോഴിക്കോടിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവെച്ച് രണ്ടാംസ്ഥാനം കരസ്ഥമാക്കുകയായിരുന്നു. നീബാ നവാസായിരുന്നു മാനേജർ.
ആൺകുട്ടികളുടെ വിഭാഗത്തിൽ അക്ഷയ് അലക്‌സ് സംസ്ഥാന ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങൾക്കുശേഷം നേട്ടം കൈവരിച്ച ടീമിനെ ആലപ്പി ഡിസ്ട്രിക്ടദ് ബാസ്‌കറ്റ്ബോൾ അസോസിയേഷൻ അഭിനന്ദിച്ചു.
പ്രസിഡന്റ് റോണി മാത്യു അധ്യക്ഷനായി. ജോൺ ജോർജ്, തോമസ് മത്തായി കരിക്കംപള്ളിൽ, ബിബു പുന്നൂരാൻ, ബിനു, സുഭാഷ്, നരേഷ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










