മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയ ഗായകൻ അർജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം തന്റെ ഈ അപ്രതീക്ഷിത തീരുമാനം ആരാധകരെ അറിയിച്ചത്. പുതിയ സിനിമകളില്‍ ഇനി പാടില്ലെന്നും എന്നാല്‍ സംഗീതം പൂർണ്ണമായി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത്രയും കാലം എനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി. ഇനി മുതല്‍ പിന്നണി ഗാനരംഗത്ത് പുതിയ അവസരങ്ങള്‍ ഏറ്റെടുക്കില്ല എന്ന് ഞാൻ അറിയിക്കുന്നു. ഇവിടം കൊണ്ട് ഞാൻ നിർത്തുകയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു. ദൈവം എന്നോട് കരുണയുള്ളവനായിരുന്നു," - അർജിത് സിങ് കുറിച്ചു.
പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുമെങ്കിലും സംഗീതത്തില്‍ നിന്ന് താൻ അകലില്ലെന്ന് അർജിത് വ്യക്തമാക്കിയിട്ടുണ്ട്. നല്ല സംഗീതത്തിന്റെ ആരാധകനാണ് താനെന്നും, ഭാവിയില്‍ ഒരു ചെറിയ കലാകാരൻ എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും സ്വന്തമായി സംഗീതം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കരാർ ഒപ്പിട്ട ഗാനങ്ങള്‍ പൂർത്തിയാക്കുമെന്നും അതിനാല്‍ ഈ വർഷം ചില ഗാനങ്ങള്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡ് ഉള്‍പ്പെടെയുള്ള ഇന്ത്യൻ സിനിമകളിലെ പ്രണയഗാനങ്ങളുടെയും വിരഹഗാനങ്ങളുടെയും പര്യായമായിരുന്നു അർജിത് സിങ്.
താരത്തിന്റെ ഈ പെട്ടെന്നുള്ള തീരുമാനം സംഗീത പ്രേമികള്‍ക്കിടയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സിനിമാ സംഗീതത്തിന് പുറത്തുള്ള സ്വതന്ത്ര സംഗീത ലോകത്ത് അർജിത് സിങ്ങിനെ ഇനി പ്രതീക്ഷിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










