അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കുതിച്ച് ഇന്ത്യയുടെ കൗമാരപ്പട. സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയ്‌ക്കെതിരെ 204 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 352 റൺസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ 37.4 ഓവറില്‍ 148 റൺസിന് ഓൾഔട്ടാക്കി.
ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് പടുകൂറ്റൻ വിജയമൊരുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. കൂറ്റൻ വിജയത്തോടെ സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി.
സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് അടിച്ചെടുത്തു. അഞ്ചാമനായി ക്രീസിലെത്തിയ വിഹാൻ മൽഹോത്രയുടെ അപരാജിത സെഞ്ച്വറിയാണ് കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 107 പന്തില്‍ പുറത്താവാതെ ഏഴ് ബൗണ്ടറി സഹിതം 109 റണ്‍സെടുത്ത വിഹാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് മുന്നിൽ സിംബാബ്‌വെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കിയാന്‍ ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്‌വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










