സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ്; നാലാംതവണയും വയനാടിന് കിരീടം

സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ്; നാലാംതവണയും വയനാടിന് കിരീടം
സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ്; നാലാംതവണയും വയനാടിന് കിരീടം
Share  
2026 Jan 24, 08:57 AM

കല്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വയനാടിന് തുടർച്ചയായ നാലാംകിരീടം. വിവിധ കാറ്റഗറികളിലായി 46 പോയിൻ്റുമായാണ് വയനാട് ഒന്നാമതെത്തിയത്. 13 പോയിന്റുമായി കോട്ടയം രണ്ടാംസ്ഥാനവും നേടി.

കേരള സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ സൈക്ലിങ് അസോസിയേഷനും പൊഴുതന പഞ്ചായത്തും ചേർന്നാണ് സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടത്തിയത്,


വിജയികൾക്ക് കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസർ കാദിരി, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിങ് അസോസിയേഷൻ പ്രസിഡൻ്റ് സത്താർ വിൽട്ടൺ എന്നിവർ സമ്മാനം വിതരണംചെയ്തു‌.


അസോസിയേഷൻ പ്രസിഡൻ്റ് സത്താർ വിൽട്ടൺ അധ്യക്ഷതവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ രാജേന്ദ്രൻ, സുവിന, ജോൺ, ജറീഷ്, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി വിനോദ്കുമാർ, ട്രഷറർ ജി. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles