കോഴിക്കോട് കെ.എൽ.എഫ്-ൽ 'ബിൽഡ് എ ലൈബ്രറി' പദ്ധതിക്ക് തുടക്കമായി; സബ് കളക്ടർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ്ഗ സങ്കേതങ്ങളിൽ (ഉന്നതികളിൽ) വായനയുടെ വെളിച്ചമെത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന 'അക്ഷരോന്നതി' പദ്ധതിയുടെ ഭാഗമായി 'ബിൽഡ് എ ലൈബ്രറി' (Build a Library) പരിപാടിക്ക് തുടക്കമായി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (KLF) അക്ഷരോന്നതി സ്റ്റാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സബ് കളക്ടർ ഗൗതം രാജ് ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമായ പട്ടികവർഗ്ഗ ഉന്നതികളിൽ വായനാശീലം വളർത്തുന്നതിനും അവരെ അറിവിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമാണ് അക്ഷരോന്നതി പദ്ധതി ലക്ഷ്യമിടുന്നത്. സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നവർ പുസ്തകങ്ങൾ വാങ്ങി അക്ഷരോന്നതി ലൈബ്രറി ഷെൽഫിലേക്ക് സംഭാവന ചെയ്യുന്ന രീതിയിലാണ് 'ബിൽഡ് എ ലൈബ്രറി' ക്രമീകരിച്ചിരിക്കുന്നത്.
താണ്.
നിലവിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ വിജയം കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ ഇത് കേരളമൊട്ടാകെ വ്യാപിപ്പിക്കാനും പട്ടികജാതി മേഖലകളിൽ കൂടി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എൽ.എഫ്-ൽ എത്തുന്ന സാഹിത്യപ്രേമികൾക്ക് പദ്ധതിയുടെ ഭാഗമാകാൻ പ്രത്യേക സ്റ്റാൾ ഒരുക്കിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, സൂപ്രണ്ടുമാരായ യു.കെ. രാജൻ, വിജയൻ മുള്ളോറ, ടി. രഞ്ജിനി, ആർ.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജർ എം.എസ്. വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്സ്പെർട്ട് വി.കെ. അഞ്ജന എന്നിവർ സംസാരിച്ചു.
കെ.എൽ.എഫ്-ൽ പങ്കെടുക്കുന്നവർക്ക് പദ്ധതിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ 9746519075 എന്ന നമ്പറിൽ ബന്ധപ്പെടാവുന്ന
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










