ഇരിങ്ങാലക്കുട നാടകാസ്വാദകരുടെ ഹൃദയം കവർന്ന് പെൺനടനും, വയൽപായും വെങ്കൈകളും. 0480 കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുടയിൽ നടത്തിവരുന്ന ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമാണ് ടൗൺഹാളിൽ നിറഞ്ഞ സദസ്സിൽ ഈ നാടകങ്ങൾ അരങ്ങേറിയത്.
വാസവദത്തയായി വേഷംകെട്ടുകയും കുമാരനാശാന്റെ കാവ്യ-സാഹിത്യ കൃതികളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുകയുംചെയ്‌ത പാപ്പുട്ടി പെൺനടനിലൂടെ വരച്ചുകാട്ടിയത് നഷ്ടമാകുന്ന സ്വജീവിതത്തിലെ ത്യാഗപൂർണമായ രംഗങ്ങളാണ്. പാപ്പുട്ടി എന്ന കഥാപാത്രത്തെ ഹൃദയസ്‌പർശിയായിട്ടാണ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ചത്.
ചാതുർവർണ്യത്തിന്റെ തരംതിരിവുകൾ ശക്തമായി പ്രതിപാദിക്കുന്ന നാടകമായിരുന്നു വയൽപായും വെങ്കൈകൾ എന്ന തമിഴ് നാടകം. ഉദിരി വിജയകുമാറായിരുന്നു രചനയും സംവിധാനവും. അശോകൻ ചരുവിൽ, പ്രൊഫ. സാവിത്രി ലക്ഷ്‌മണൻ എന്നിവർ നാടക അവതാരകരെ ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










