ശ്രീനാരയണഗുരുപഠനകേന്ദ്രത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷിക മഹോത്സവം .
നാട്യഗുരു സിറാജുദ്ധീനും സംഘവും
നാളെ ചോമ്പാലയിൽ
ചോമ്പാല:ചോമ്പാൽ ശ്രീനാരയണഗുരുപഠനകേന്ദ്രത്തിൻ്റെ നാൽപ്പത്തി മൂന്നാം വാർഷിക മഹോത്സവത്തിൻെ ഭാഗമായി നാളെ നടക്കുന്ന കലാസന്ധ്യയിൽ BSS ദേശീയപുരസ്‌കാരജേതാവുകൂടിയായ നാട്യഗുരു സിറാജുദ്ധീനും സംഘവും അത്യപൂർവ്വമായ പിരണിനൃത്തം അവതരിപ്പി ക്കും , ഭാരത കലാക്ഷേത്രഅക്കാദമി ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന പ്രമുഖ സ്ഥാപനത്തിൻറെ ഡയറക്റ്ററും നാട്യഗുരുവുമാണ് ഇദ്ദേഹം.
കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ഇതിനോടകം സിറാജുദ്ദീനെ തേടിയെത്തിയത്. ജെ.സി. ഡാനിയല്‍ പുരസ്‌കാരം, ദല്‍ഹിയിലെ ‘ജെതിസ് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്’, പോണ്ടിച്ചേരിയിലെ ‘നൃത്താചാര്യ പുരസ്‌കാരം’, തെലങ്കാനയിലെ ‘യാദാദ്രി ദേ...
'പിരണി എന്നപേരിലറിയപ്പെടുന്ന തീവ്രവും ഊർജ്ജസ്വലവുമായ നൃത്തരൂപം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും നിരവധി വേദികളിൽ വിസ്മയക്കാഴ്ച്ചയാക്കിയതും നാട്യഗുരു സിറാജുദ്ധീനാണ്.
നടനവൈഭവത്തിനുമപ്പുറം മെയ്‌വഴക്കത്തിൻ്റെയും സൂക്ഷ്‌മ ഭാവങ്ങളുടെയും ഭാവതലങ്ങൾ കൈവരിച്ചുകൊണ്ടുള്ള പിരണി നൃത്തത്തിൻ്റെ മായികവും ചാരുതയാർന്നതുമായ നടന്ന വൈഭവം കാണികൾക്ക് നവ്യാനുഭവവും വിസ്‌മയക്കാഴ്ച്ചയുമായിരുന്നു .
ജനുവരി 17 ശനിയാഴ്‌ച്ച വൈകുന്നേരം ശ്രീനാരയണഗുരുപഠനകേന്ദ്രത്തിൽ 6 മണിക്കാരംഭിക്കുന്ന കലാസന്ധ്യയിൽ സ്വപ്നാജൂലിയെറ്റ് മുഖ്യാതിഥി യായിരിക്കും .
ശ്രീനാരായണ ഗുരുപഠനകേന്ദ്രം മാതൃസമിതിയും ചോമ്പാലിലെ കലാപ്രതിഭകളും ഒരുക്കുന്ന '' നാട്ടരങ്ങ് '' ശ്രീനാരായണ LP സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










