പയ്യന്നൂർ : പയ്യന്നൂരിൻ്റെ കളരിച്ചുവടുകൾ ദേശീയ തിയറ്റർ ഫെസ്റ്റിവലിലേക്ക്. മൈസൂരുവിലെ രംഗായണയിൽ നടക്കുന്ന ബഹുരൂപി നാഷണൽ തിയറ്റർ ഫെസ്റ്റിവലിലാണ് പയ്യന്നൂരിന്റെ കളരിസമ്പ്രദായമായ വട്ടേൻതിരിപ്പും കോൽക്കളി, ചരടുകുത്തിക്കളി എന്നിവയും അവതരിപ്പിക്കാൻ 30 അംഗ സംഘം പോകുന്നത്. ഇതിൽ 11 പെൺകുട്ടികളുമുണ്ട്.
കേന്ദ്ര സാംസ്കാരികവകുപ്പിന് കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂർ, മൈസൂരു രംഗായണയുമായി ചേർന്ന് 12 മുതൽ 18 വരെ നടത്തുന്ന ഫെസ്റ്റിവലിൽ വിദേശപ്രതിനിധികൾ ഉൾപ്പെടുന്ന സദസ്സിനു മുന്നിൽ 14-ന് കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റും പയ്യന്നൂരിൻ്റെ കളരിസമ്പ്രദായമായ വട്ടേൻതിരിപ്പും, 15-ന് കോൽക്കളി ചരട്‌കുത്തിക്കളി എന്നിവയും അവതരിപ്പിക്കും.
കളരിപ്പയറ്റ് ഗുരുവും കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് ജേതാവുമായ ഡോ. എ.കെ. വേണുഗോപാലൻ പരിശീലിപ്പിച്ച പയ്യന്നൂർ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയിലെ കലാകാരൻമാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










