വിദ്യാനഗർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള നടത്തിയ സംസ്ഥാന തല ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോട് ഗവ. അന്ധവിദ്യാലയത്തിന് കീരീടം. പാലക്കാടിനെ പരാജയപ്പെടുത്തിയാണ് കാസർകോട് ടീം വിജയിച്ചത്. കെ. മുസ്‌തഫ നയിച്ച ടീമിന് വേണ്ടി പി.എസ്. മുഹമ്മദ് സാലി, പി.വി. കിരൺ, സി.എഫ്. അബ്ദുള്ള മുഹമ്മദ് വഫ, ആയിഷ മിന്ന, ഫാത്തിമ റിംഷാ സുൽത്താന എന്നിവരാണ് കളത്തിലിറങ്ങിയത്. കലാശക്കളിയിൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസും കെ. മുസ്‌തഫയ്ക്ക് einstalo
ബി ഒന്ന് കാറ്റഗറിയിൽ മികച്ച കളിക്കാരനായി കാസർകോട് അന്ധവിദ്യാലയത്തിലെ അബ്‌ദുള്ള മുഹമ്മദ് വഫയെ തിരഞ്ഞെടുത്തു.
എൻ.ആർ. മനോജ്, പി.കെ. റിയാസ്, ഖാദർ ബോവിക്കാനം, എസ്. ഹരീഷ്, ടി. വത്സല തുടങ്ങിയവരാണ് കുട്ടികള പരിശീലിപ്പിച്ചത്. വിജയികൾക്ക് കാസർകോട് റെയിൽ വെ സ്റ്റേഷനിൽ സ്വീകരണം നൽകി. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കാസർകോട് നഗര സഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, പ്രഥമാധ്യാപിക സി. ഓമന, സി. സഫലുദ്ദീൻ തുടങ്ങിയവർ നേത്യത്വം നൽകി. എംഎൽഎ കുട്ടികൾക്ക് ഉപഹാരം സമ്മാനിച്ചു. വിജയികൾക്ക് വിദ്യാനഗർ ലയൺസ് ക്ലബും സ്വീകരണം നൽകി. പ്രസിഡൻ്റ് എ.പ്രഭാകരൻ നായർ അധ്യക്ഷനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











