കല്പറ്റ: ബാഡ്മിന്റൺ കോർട്ടിൽ വയനാടൻ കരുത്ത്. ദേശിയ സിവിൽ സർവീസ് ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ വയനാടിന് വൻ നേട്ടം. ഓപ്പൺ കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ ടീമിലെ നാലുപേരും വയനാട് ജില്ലയിൽനിന്നുള്ളവരാണ്. തൃശ്ശൂരിൽനടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്‌മിൻ്റൺ ടൂർണമെന്റിലെ പ്രകടനമാണ് ഉദ്യോഗസ്ഥരെ ദേശീയ ടീമിലെത്തിച്ചത്.
കല്പറ്റ നഗരസഭാ ഓഫീസിലെ എം.സി. ലഷീൻ അഹമ്മദ്. നിബു ജോയ്, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ എസ്. സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വി. മിഥുൻ എന്നിവരാണ് ടീമിലിടം നേടിയവർ. ഫെബ്രുവരി 15 മുതൽ 20 വരെ ഗോവയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഇവർ കേരളത്തിനായി അണിനിരക്കും. ഈ കായികതാരങ്ങൾ മുൻപും ഒട്ടേറെ ടൂർണമെൻ്റുകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











