നടുവണ്ണൂർ: ആട്ടപ്രകാരത്തിലെ ചതുരാഭിനയങ്ങളിലൂടെ നവരസങ്ങൾ പകർന്ന് ഉഷാനങ്ങ്യാരുടെ കൂത്ത്. നടുവണ്ണൂർ ഗവ. എച്ച്എസ്എസിലെ 'മഴവിൽ' കലാകൂട്ടായ്‌മയുടെ നേത്യത്വത്തിൽ നടന്ന നങ്ങ്യാർകൂത്ത് ശില്പശാലയിലാണ് ഉഷാ നങ്ങ്യാർ പൂതനാമോക്ഷം അവതരിപ്പിച്ചത്. കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ് എന്നിവർ മിഴാവും കലാനിലയം ഉണ്ണികൃഷ്ണൻ ഇടയ്ക്കയും ആതിര താളവും നൽകി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അക്കാദമിക് ആൻഡ് എക്സ്റ്റൻഷൻ പ്രോഗ്രാമിൻ്റെ ഭാഗമായിരുന്നു കൂത്ത്,
കൂത്ത് ശില്പശാലയും ഉഷ നങ്ങ്യാർ നയിച്ചു. 'ഭാരതീയ നാടകപാരമ്പര്യവും ആധുനിക രംഗപ്രയോഗസാധ്യതകളും' എന്ന വിഷയത്തിൽ നടന്ന നാടകശില്പശാലയിൽ ഡോ. എൻ. ഷിബിജ, കെ.ജെ പ്രശോഭ്, സോബിൻ മഴവീട്, പ്രഥുൻ എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ ലീല ഭഗവതികണ്ടി, പ്രിൻസിപ്പൽ ഇ.കെ. ഷാമിനി, പ്രധാനാധ്യാപകൻ കെ. നിഷിദ്, പി.ടി.എ പ്രസിഡന്റ് സത്യൻ കുളിയാപ്പൊയിൽ, എസ്എംസി ചെയർമാൻ ഇ. വിനോദ്, മഴവിൽ കലാകൂട്ടായ്‌മ കോഡിനേറ്റർ ഷാജി കാവിൽ, പി.കെ. സന്ധ്യ, എ.കെ സുരേഷ് ബാബു, സി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











