കൊല്ലം : കൊല്ലം ക്യുഎസി മൈതാനത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരും ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ ഫൈനലിൽ തൃശ്ശൂരിനെ 24-ന് എതിരേ 25 ഗോളുകൾക്കാണ് കൊല്ലം തോൽപ്പിച്ചത്. സെമിയിൽ പാലക്കാടിനെ തോൽപ്പിച്ചായിരുന്നു കൊല്ലത്തിന്റെ ഫൈനൽ പ്രവേശനം. പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ റണ്ണേഴ്‌സ് അപ്പായി.
വിജയികൾക്ക് മേയർ എ.കെ. ഹഫീസ് സമ്മാനങ്ങൾ വിതരണം ചെയ്തുതു. ചടങ്ങിൽ ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി കെ.വി. ബൈജു, വൈസ് പ്രസിഡന്റ് റെനി ജോസഫ്, മാസ്റ്റേഴ്‌സ് ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി സിജു പി. ജോൺ, ജില്ലാ സ്പോർട്‌സ് ഓഫീസർ അവിനാഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










