ഗന്ധർവ്വനീവഴിവന്നു....
:ചാലക്കര പുരുഷു
ഇത്രയും നീണ്ടകാലം പ്രത്യേകിച്ച് മലയാളസിനിമാസംഗീതത്തെ മഹത്തായ സംഗീതസപര്യകൊണ്ട് സമ്പന്നമാക്കിയ മറ്റൊരു ഗായകനില്ലതന്നെ. തന്റെ ജീവശ്വാസത്തിൽപോലും സംഗീതത്തെ കൊണ്ട് നടക്കുന്ന ഈ അനശ്വര ഗായകനെ ഗാനഗന്ധർവ്വൻ എന്ന് വിശേഷിപ്പിക്കുന്നത് ഒട്ടും അനൗചിത്യമല്ല.
ആരാധകരായ ജനകോടികൾ ഗാനഗന്ധർവ്വന്റെ സ്വരമാധുരി കേൾക്കാതെ മലയാളികൾ ഉണരുന്നില്ല. ഉറങ്ങുന്നുമില്ല.
യേശുദാസിൻ്റെ സ്വരം ആസ്വദിക്കുന്നതിൽ നാടി ന്നാകെ ഒറ്റമനസ്സാണ്. ജാതിമതങ്ങൾക്കും, ഭാഷാന്തരങ്ങൾക്കും അതിർത്തികൾക്കുമപ്പുറം യേശുദാസിന്റെമധുരിത നാദം അഭിരമിക്കുന്നു. ദേവഗായകനായ യേശുദാസ് ദേശീയൈക്യത്തിന്റെ ആൾരൂപമായിമാറുന്നത് അങ്ങിനെയാണ്. മതവിശ്വാസികൾക്കൊപ്പം നിരീശ്വരവാദികൾക്കും ആ മധുരസ്വരം മനസ്സിന് അവാച്യമായ അനു ഭൂതി പകരുന്നു.
സാഹിത്യത്തിന്റെ സൂക്ഷ്‌മാംശങ്ങളിലേക്ക് സംഗീതത്തിന്റെ ഭാവതീവ്രതയോടെ വിലയിക്കുകയാണ് ഈ മഹാഗായകൻ. മനുഷ്യൻ്റെ സമസ്ത ഭാവങ്ങളുടേയും അന്തർധാര ആവാഹിക്കാൻ കഴിഞ്ഞതാണ് ഈ ദേവഗായകന്റ സൗമ്യസൗഭഗം. ഭാഷാഭിനയത്തിലൂടെയുള്ള അതിസൂക്ഷ്
മമായ സംവേദനം യേശുദാസ് സംഗീതത്തിലൂടെ നിർവ്വഹിക്കുന്നു. അതുകൊണ്ട് തന്നെ യേശുദാസ് പാടുമ്പോൾ നായകന് അഭിനയം അനായാസമാകുന്നു.
ഏഴ് പതിറ്റാണ്ട് കാലത്തോളമായി ഈ അതുല്യ ഗായകൻ സംഗീ തരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഏറ്റവുമധികം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ യേശുദാസാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. സിനിമാഗാനങ്ങൾ,ലളിത ഗാനങ്ങൾ ഭജനകൾ, ഗസലുകൾ, മറ്റുഗാനങ്ങൾ എന്നീ വിഭാഗങ്ങളിലായി അരലക്ഷത്തിലേറെ ഗാനങ്ങൾ യേശുദാസി
ന്റേതായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
എത്ര പാട്ടുപാടിയെന്ന് കൃത്യമായി പറയാൻ യേശുദാസിനും കഴിയുന്നില്ല. അഞ്ചുതലമുറയിലെ അഭിനേതാക്കൾക്കുവേണ്ടി ഗാനങ്ങളാലപിച്ച ഈ ഗായകൻ അത്രത്തോളം സംഗീത സംവിധായകരുടെ കീഴിൽ പാടുകയും ചെയ്തിട്ടുണ്ട്.
ഏഴ് പതിറ്റാണ്ടോളം നീളുന്ന ഇളക്കം തട്ടാത്ത ചിരപ്രതിഷ്ഠയുമായി തലമുറകൾ നീളുന്ന ജനകോടികളെ. തന്നോടൊപ്പം കൊണ്ട്
ന ടക്കുന്ന യുഗപ്രഭാവനായ ഈ മഹാഗായകൻ ഇന്ത്യയിലെ അതിപ്രശസ്‌തരായ വ്യക്തികളുടെ ശ്രേണിയിലാണ് വിരാജിക്കുന്നത്. കടുത്ത ജീവിത പ്രയാസങ്ങളുടെ, നീർച്ചുഴിയിലൂടെ ജീവിതത്തിൻ്റെ ഉത്തും
ഗശ്യംഗത്തിലേക്ക് അതികഠിനമായ പ്രയത്നത്തിലൂടെ നടന്നുകയറിയ ഈ അസാമാന്യ പ്രതിഭ നിശ്ചയദാർഢ്യത്തിൻ്റേയും ശുഭാപ്തി വിശ്വാസത്തി ന്റേയും മൂർത്തീഭാവമാണ്.
നമ്മളാരും ഗന്ധർവ്വനെ കണ്ടിട്ടില്ല. എന്നാൽ ഗന്ധർവ്വസ്വരം എന്താ യിരിക്കുമെന്ന് നാം തിരിച്ച റിയുന്നത് യേശുദാസിന്റെ ശബ്ദമാധുര്യം കേൾക്കു മ്പോഴാണ്. പതിറ്റാണ്ടുകളായി ഒരുപോലെ നിലനിൽക്കുന്ന അപ്രതിരോദ്ധ്യമായ യശസ്സിന് കോട്ടം തട്ടിക്കാത്ത സംഗീതവൈഭവം ഇന്നും കാത്തുസൂക്ഷിക്കുന്ന യേശുദാസിന് സ്വന്തം കൂട്ടിനുള്ളിലൊളിക്കുന്ന ഒരു മനസ്സുണ്ട്.
ഒരു വ്യാഴവട്ടം മുമ്പ് മയ്യഴിയിലെത്തിയ ഗാന്ധർവ്വൻ മനസ്സ് തുറക്കു
യായിരുന്നു. സംഗീതത്തെ കുറിച്ച്, സംഗീതജ്ഞരെകുറിച്ച്, സിനിമയെക്കുറിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു.
മെലോഡിയസ് ഗാനങ്ങൾ ഇപ്പോഴും ശ്രാവ്യസുന്ദരമായി നില നിൽക്കുയാണല്ലോ. ഇടക്കാലത്ത് കയറിവന്ന അടിപൊളി ഗാനങ്ങൾമാഞ്ഞ് പോവുകയും വീണ്ടും ഗാനവസന്തം വിരിയുകയുമാണോ ?
മറ്റ് സംസ്ഥാനങ്ങളിൽ അവരുടെ സംഗീതപാരമ്പര്യത്തിന് ചേർന്ന പരീക്ഷണങ്ങൾ നടത്തുമ്പോൾ, കേരളത്തിൽ പാരമ്പര്യസംഗീത സങ്കൽപ്പ ങ്ങളിൽനിന്നും മാറി അനാവശ്യമായി പാശ്ചാത്യരീതികൾക്ക് പിറകെ പ്പോകുന്ന ഒരു പ്രവണത കണ്ടുവരുന്നു. ശുദ്ധസംഗീതത്തിന് അനാവ ശ്യമായ ആടയാഭരണങ്ങൾ ആവശ്യമില്ല. ശബ്ദത്തിനും സ്‌ഫുടമായ ആലാപനത്തിനുമാവണം പ്രാമുഖ്യം.
ശാരീരം കൊണ്ടുള്ള ആസ്വാദനത്തിനുമപ്പുറം ശരീരംകൊണ്ടു ളള ആകർഷണീയതയാണ് ഇന്ന് പരക്കെകാണപ്പെടുന്നത്. ഇത്തരം സ്ഥിതിവിശേഷത്തിന് പിറകിൽ ദൃശ്യമാധ്യമങ്ങളുടെ സാധ്യതകളാണ് കൂടുതൽ. ഒരു സംഗീതം, കാലത്തിൻ്റെ, കാലഘട്ടത്തിന്റെ പൈതൃകം ഉൾക്കൊണ്ടിരിക്കണം.
അത്തരം സംഗീതം ആസ്വദിക്കാൻ മനഃപക്വത വേണം . ഇത് അനുഭവങ്ങളിലൂടെയും, നിരന്തര സാധനയിലൂടേയും മാത്രമേ ലഭിക്കുകയുളളൂ. എങ്കിലും ഇത്അധികകാലം നിലനിൽക്കില്ല. ഹൃദയസ്‌പർശിയായ സംഗീതങ്ങൾ തിരിച്ചുവരികതന്നെ ചെയ്യും. സംഗീതത്തെ വിലയിരുത്തുമ്പോൾ, സംഗീതത്തെ പാരമ്പര്യസംഗീതമായും പുതിയ പ്രവണതകൾ ഉൾക്കൊളളുന്നതായും വ്യത്യസ്‌തരീതിയിൽ വിലയിരുത്തുകയും അംഗീകാരം നൽകുകയും ഒപ്പം അവശ്യവും ഗുണ കരവുമായ പ്രോത്സാഹനം നൽകുകയും വേണം. എങ്കിലേ സംഗീതത്തിന് ഗുണകരമായ മുന്നേറ്റം സാധ്യമാവുകയുള്ളൂ.
തിരക്ക് പിടിച്ച ഈ ലോകത്ത് നാം നമ്മുടെ വിശിഷ്ട ഭക്ഷണങ്ങൾ തയ്യാറാക്കാൻ സമയം മെനക്കെടുത്താതെ സാന്റ് വിച്ച് തയ്യാറാക്കി രക്ഷപ്പെടുന്നത് പോലെ സംഗീതത്തിലും ഒരു സാൻ്റ്വിച്ച് രീതി കടന്നുവന്നിരിക്കുകയാണ് .
മലയാള ചലച്ചിത്രഗാനാലാപന രംഗത്ത് സുന്ദരമായ പുരുഷ ശബ്ദത്തിന് പഞ്ഞമില്ല. എന്നാൽ ഗായികമാരെ അന്യസംസ്ഥാനങ്ങളിൽ നിന്നും കടംകൊള്ളേണ്ടിവരുന്നു.
കേരളീയ കുടുംബപശ്ചാത്തലത്തിൽ സ്ത്രീകൾക്ക് ആവശ്യമായ പ്രോത്സാഹനം സംഗീതരംഗത്ത് ലഭിക്കാറില്ല . പ്രോത്സാഹനം ലഭി ക്കുന്നവരിലോ പ്രതിഭയുള്ളവർ തുലോം തുച്ഛം. അതുകൊണ്ടാവാം കേരളത്തിൽ ഗായികമാരെ അന്യഭാഷക്കാരിൽനിന്നും കടംകൊള്ളേണ്ടിവരുന്നത്.
കേവലം മത്സരത്തിൻ്റെ ലോകത്ത് മാത്രം ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും, അതിൽപ്പിന്നീട് മുഖ്യധാരാസംഗീത ലോകത്തിന് ഒന്നും സംഭാവനചെയ്യാനില്ലാത്ത ഒരുസമൂഹമായി മാറുകയല്ലേ പുതി യതലമുറയിലെ പല കലാകാരൻമാരും.
സംഗീതം ഒരുതപസ്യയാണ്. അർപ്പണബോധം കൊണ്ടും സിദ്ധി വൈഭവം കൊണ്ടുമാണ് അതിനെ കീഴടക്കേണ്ടത്. കലാലയങ്ങളിൽ മത്സരത്തിന് മാത്രമായി ചില രാഗങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു. സംഗീ തത്തോടുള്ള സ്നേഹമല്ല അത്തരം താൽപര്യങ്ങൾക്ക് പിറകിൽ. അധികം ജ്ഞാനം ഇല്ലാത്തവരും ഇതിൽ കയറികളിക്കുന്നു. അത്യന്തം ലളിതമായ തുകൊണ്ടാണ് ആർക്കും ജനഗണമന അനായാസേന പാടാനാവുന്നത്. സംഗീതത്തെ നിരന്തരം ശുദ്ധമാക്കാനും ഗുണപരമായി നവീകരിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു.
ശാസ്ത്രീയസംഗീതത്തോട് ആഭിമുഖ്യം കുറഞ്ഞുവരുന്ന ഒരു സമൂഹം നമ്മുടെ സംഗീതപാരമ്പര്യത്തിൽനിന്ന് അകന്ന് പോവുകയല്ലേ.
സംഗീതമാണ് എൻ്റെ കൈവശമുള്ള ആയുധം. ഞാൻ അതിനെ സദാ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ന് സത്യത്തിനും ധർമ്മത്തി നുമല്ല മൂല്യം, പകരം കാഴ്ച്ചപ്പാടുകൾക്കാണ്.
പുതിയ സാങ്കേതികസംഗീത ഉപകരണങ്ങളുപയോഗിച്ചുള്ള പശ്ചാത്തലസംഗീതത്തിൻ്റെ അതിപ്രസരം സ്വരമാധുര്യത്തിന് വിഘാതമാവുന്നില്ലേ.
ആറ്റത്തിന്റെ കണ്ടുപിടിത്തം മനുഷ്യൻ്റെ നൻമയ്ക്ക് ഉപകരി ക്കുന്നതുപോലെ തന്നെ, മാനവരാശിയുടെ അന്ത്യത്തിനും കാരണമാവുന്ന തുപോലെയാണ് പുതിയ സാങ്കേതികവിദ്യ സംഗീതത്തിൽ സ്വാധീനം ചെലുത്തുന്നത്. 'ഹരികൃഷ്‌ണൻസ' എന്ന സിനിമയിൽ മമ്മൂട്ടിക്കും, മോഹൻലാലിനും ഒരേ സമയം പാടിയ പാട്ട് സാങ്കേതികവിദ്യ ഉപ യോഗിച്ച് ചെറിയതോതിൽ വ്യത്യാസപ്പെടുത്തി, അതിൽ ഗുണപരമായ ഇടപെടലുകൾ ഉണ്ടായെങ്കിലും ഇത് ഗുണപരമല്ലാത്ത കാര്യത്തിനും ഉണ്ടായേക്കാമെന്ന ഉത്ക്കണ്‌ഠ ഇല്ലാതില്ല.
സമീപകാലത്ത് 'സ്വപ്‌നക്കൂട്' എന്ന പടത്തിൽ ഞാൻ പാടിയ ശ്രവ്യസുന്ദരമായ ഗാനം പിന്നീട് ഇത്തരം ഇടപെടലുകളിലൂടെ ചില സ്ത്രൈണ ശബ്ദ്‌ദങ്ങൾ കുത്തിക്കയറ്റിയത് കണ്ടു. അതാണ് ഇന്നത്തെ സംഗീതാസ്വാദനനിലവാരമെന്ന നിലയ്ക്കാണ് ബന്ധപ്പെട്ടവർ തിരുകി ക്കയറ്റം നടത്തിയത്. എന്നാൽ വിപണിയിലും മറ്റും ആ സംഗീതം പ്ര ചരിപ്പിക്കപ്പെടുമ്പോൾ, ഇടപെടലുകളില്ലാത്ത സംഗീതംകൂടി സംഗീതാ സ്വാദകരിലെത്തിക്കാൻ തയ്യാറാകണമെന്നും, ഇവയിൽനിന്നും നല്ലത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകർക്ക് ലഭ്യമാക്കണമെന്നും ഞാൻ സിനിമാ നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.
കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളാണ് ഒരുകാലത്ത് സിനിമയെ സജീവമാക്കിയിരുന്നതെന്ന് യേശുദാസ് പറഞ്ഞു. പത്തും പതിമൂന്നും ഗാനങ്ങൾ അക്കാലത്ത് ഒരുസിനിമയിലുണ്ടായിരുന്നു. ഇടക്കാലത്ത് സിനിമ യിൽ ഗാനങ്ങളേ വേണ്ട എന്നസ്ഥിതിപോലുമുണ്ടായി. വീണ്ടുമിപ്പോൾ ആറും ഏഴും ഗാനങ്ങൾ ഒരു സിനിമയിലേയ്ക്ക് കടന്നുവന്നിരിക്കുക യാണ്. ഒരു സിനിമയുടെ മൊത്തം ചെലവിൽ പകുതിയിലേറെയും ചിലവഴിക്കപ്പെടുന്നത് ഗാനചത്രീകരണത്തിനാണെന്ന് വന്നിരിക്കുന്നു. ചില സിനിമകൾ തന്നെ ഇന്ന് രക്ഷപ്പെട്ടുവരുന്നത് ഗാനങ്ങൾകൊണ്ടാ ണെന്ന അഭിപ്രായം പോലും ഉയർന്നു വന്നിട്ടുണ്ട്.
തൻ്റെ നാവിൻത്തുമ്പിൽ സംഗീതത്തിൻ്റെ തിരുമധുരം ചാലിച്ച ദക്ഷിണാമൂർത്തിസ്വാമികൾ തന്നെയാണ് തൻ്റെ പിതാവ് അഗസ്റ്റിൻ ജോസഫിനും മകൻ വിജയ് യേശുദാസിനും പേരക്കുട്ടിക്കും സംഗീ താമൃതം പകർന്നേകിയത്. അഞ്ച് തലമുറകളെ പാടിയുറക്കിയ, പാടി യുണർത്തിയ തൻ്റെ ഗന്ധർവ്വസ്വരം വരും തലമുറക്ക് പകർന്നേകാൻ ഈ മഹാഗായകൻ തൻ്റെ സ്വരശുദ്ധി മകൻ വിജയ് യേശുദാസിന്റെ കണ്ഠങ്ങളിൽ നിക്ഷേപിച്ചു.
തന്റെ ജീവശ്വാസത്തിൽ പോലും സംഗീതത്തെ കൊണ്ടുനടക്കുന്ന ഈ അനശ്വരഗായകനെ ഗാനഗന്ധർവ്വൻ എന്ന് ജ്ഞാനപീഠം ലഭിച്ച മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചതിൽ തെല്ലും. അനൗചിത്യമില്ല.
ചിത്ര വിവരണം: ഗാന ഗന്ധർവ്വനെ മാഹിയിൽ വെച്ച് ഇന്റർവ്യു ചെയ്തപ്പോൾ .സമീപം ശ്രീകുമാർ ഭാനു
ചാലക്കര പെരുമ ദ്വിദിന
നാട്ടുത്സവം ഇന്ന് തുടങ്ങും
ചാലക്കരയുടെ മണ്ണും വിണ്ണും ഉത്സവ ലഹരിയിൽ
നാടെങ്ങും ധീര ദേശാഭിമാനികളുടെ കൂറ്റൻ കമാനങ്ങൾ
നാടാകെ വർണ്ണ ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുന്നു
ദേശത്തിലെ മുഴുവൻ വിടുകളുമടച്ച് കുടുംബങ്ങളൊന്നാകെ
പി എം ശ്രീ ഉസ്മാൻ ഹൈസ്കൂളിലേക്ക്:
വയറ് നിറച്ചുണ്ണാനും, മറം നിറയെ കലാസ്വാദനത്തിനും, സാഹോദര്യത്തിന്റെ കരുത്തുറ്റ ചങ്ങല കണ്ണികളായി ഒരു ദേശമാകെയും പി.പി. വിനീഷ് നഗറിലേക്ക്..
ചാലക്കര പെരുമയുടെ ടൈറ്റിൽ സോങ്ങ് ന്യൂജെൻ മീഡിയകളിലും ജനമനസ്സുകളാലും തരംഗമായൊഴുകുന്നു...
ഗതകാല നാട്ടുനൻമയുടെ രുചിക്കൂട്ട് നുകരാൻ ദ്വിദിന ഭക്ഷ്യമേളയും വരവേൽക്കുന്നു.
ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം ഇന്നും നാളെയുമായി പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു.
ഇന്ന് വൈ:5 മണിക്ക് നടക്കുന്ന സ്വാഗത ഗാന നൃത്താവിഷ്ക്കാരത്തോടെ സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായിരിക്കും. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടാകും. 11 ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും. രണ്ട് ദിവസങ്ങളിലും ഫുഡ് ഫെസ്റ്റ് നടക്കും.
ജയരാജ് വാരിയർ:
അനുകരിക്കാനാവാത്ത
കലാ സൗഭഗം
:ചാലക്കര പുരുഷു
ബഹുമുഖപ്രതിഭ എന്ന വാക്കിന് ഒരു വാക്കിലുള്ള പര്യായപദമാണ് ജയരാജ് വാര്യർ..
മുൻമാതൃകകളില്ലാതെ,
കാരിക്കേച്ചർ എന്ന ഒറ്റയാൾ കലാപ്രകടനത്തിലൂടെ ,
സ്വന്തമായി കഴിവുതെളിയിച്ച്,
കഴിഞ്ഞ മുന്നര പതിറ്റാണ്ടു കാലമായി
ലോകമലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രതിഭയാണ് ജയരാജ് വാര്യർ.
സ്റ്റാൻഡപ് കോമഡി എന്ന കലാരൂപം പിറവിയെടുക്കുന്നതിന് എത്രയോ വർഷം മുമ്പ് തന്നെ ,ജയരാജ് വാര്യർ ഇന്ത്യയിലാദ്യമായി കാരിക്കേച്ചർ അവതരിപ്പിച്ചു തുടങ്ങിയിരുന്നു.
പ്രശസ്തരായവരുടെ പേര് പറയാതെ അവരുടെ രൂപവും ഭാവവും അംഗവിക്ഷേങ്ങളുമെല്ലാം അരങ്ങിൽ വരച്ചിടുന്ന, അപൂർവമായ കലാവിരുത് ആദ്യമായി അവതരിപ്പിച്ച കലാകാരനാണ് വാര്യർ.
അതിന് അദ്ദേഹം കാരിക്കേച്ചർ എന്ന പേര് നൽകി.
കാരിക്കേച്ചർ കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്നാണ് കലാലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
കാരിക്കേച്ചർ ഷോ അഥവാ ജയരാജ് വാരിയർ ഷോ ഏറെ ജനപ്രീതി നേടിയതാണ് -
ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ, കഥാപ്രസംഗം, മോണോആക്ട്, അഭിനയം, അനുകരണം, സംഗീതം, സാഹിത്യം, വിമർശനം എന്നീ കലകളുടെ അഭൗമമായ സമന്വയമാണത്.
കുട്ടിക്കാലം മുതൽക്കേ കലാഭിരുചി പ്രകടിപ്പിച്ചജയരാജ് വാര്യർ, ഓട്ടൻതുള്ളൽ പഠിച്ചു. തുടർന്ന് 1983 മുതൽ തൃശ്ശൂർ കേന്ദ്രമാക്കിയുള്ള പ്രമുഖർ നാടക സംഘമായ റൂട്ടിൽ അംഗമായി .
ജോസ് ചിറമ്മലിന്റെ സംവിധാനത്തിൽ മുകളിലത്തെ നില, ശവഘോഷയാത്ര, ചതുപ്പിൽ പാർക്കുന്നവർ, യതി യായതി, കാക്കപ്പൊന്ന്, സൃഷ്ടി, താവളം, വക്കീൽ ശ്രീമാൻ ദുക്കടിദത്ത, ഭോമ, സൂര്യവേട്ട തുടങ്ങി
നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മുദ്രാ രാക്ഷസം എന്ന സംസ്കൃത നാടകത്തിലെ
ചാണക്യൻ ഏറെ ശ്രദ്ധയും അവാർഡുകളുംവാരിക്കൂട്ടി.
65 ലധികം സിനിമകളിൽ അഭിനയിച്ചു.
നടികർതിലകം ശിവാജി ഗണേശനോടൊപ്പമുള്ള ഒരു യാത്രാമൊഴി ആയിരുന്നു ആദ്യ സിനിമ.1997 ൽ .
തുടർന്ന് ഭൂതക്കണ്ണാടി,
പ്രാഞ്ചിയേട്ടൻ, സെല്ലുലോയിഡ്,പുണ്യാളൻഅഗർബത്തീസ്,അനാർക്കലി,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ വൻ വിജയം നേടിയ ചലച്ചിത്രങ്ങൾ.
ഒടുവിൽ റിലീസ് ചെയ്ത പണി എന്ന സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ചു. ഇപ്പോൾ സ്വാമിയും വർക്കിയും എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.
കേരളാ സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, മുതുകുളം അവാർഡ്, വീര പഴശ്ശി അവാർഡ്, സത്യൻ സ്മാരക അവാർഡ്, പ്രൊഫ. വി. സാംബശിവൻ അവാർഡ്, എസ്. പി. പിള്ള അവാർഡ്, ജോസ് ചിറമ്മൽ നാടക പ്രതിഭ അവാർഡ് ഉൾപ്പടെ നാൽപ്പതോളം അവാർഡുകൾ നേടിയിട്ടുണ്ട്. അരങ്ങിൽ കഥാപാത്രമായി പരകായപ്രവേശം നടത്തുന്ന ഈ അതുല്യ കലാകാരൻ
അവതാരകൻ, ഗായകൻ, എന്നീ നിലകളിലും ഏറെ പ്രശസ്തനാണ്.
ചിത്ര വിവരണം: ജയരാജ് വാര്യർ ഗാനഗന്ധർവനൊപ്പം.
ഇന്നത്തെപരിപാടി
മാഹി ചാലക്കര പെരുമ നാട്ടുത്സവം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം . വിവിധ കലാപരിപാടികൾ.വൈ:5 മണി.പി.എം. ശ്രീ ഉസ്മാൻഹൈസ്കൂൾ.
മാഹി: ശ്രീനാരായണ ബി.എഡ് കോളജ് ബിരുദ കോൺവൊക്കേഷൻ കാലത്ത് 10 മണി
ജഗന്നാഥക്ഷേത്രം: ഉത്സവാഘോഷ സ്വാഗത സംഘം രൂപീകരണം വൈ:4 മണി
ജഗന്നാഥ ക്ഷേത്രം ഗന്ധർവഗായകൻ യേശുദാസിന്റെ പിറന്നാളാഘോ ഷത്തി ന്റെ ഭാഗമായി ഗന്ധർവ പൂർണ്ണിമ സംഗീത സദസ്സ് വൈ 6,30
വർഷം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും വണ്ടി സർവിസ്സ് ആരംഭിച്ചിട്ടില്ല
മലബാറിലെ യാത്രാ ദുരിതത്തിനു പരിഹാരമേന്നോണം കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന 16511/16512 ബാംഗ്ലൂരു കണ്ണൂർ എക്സ്പ്രസ്സ് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ച് കോഴിക്കോട് വരെ നീട്ടി റെയിൽവേ മന്ത്രാലയത്തിൻ്റെ ഉത്തരവ് ഇറങ്ങി വർഷം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും വണ്ടി സർവിസ്സ് ആരംഭിച്ചിട്ടില്ല. ഷോർണൂർ ജംഗ്ഷനിലെ എൻ.എസ്സ്.ഗ്രേഡ് 3 ക്ലാസ്സ് വൺ സ്റ്റേഷനായ തലശ്ശേരി യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻ നിരയിലുള്ള ഒരു സ്റ്റേഷനായിട്ടും വന്ദേ ഭാരത് ഉൾപ്പെടെ പല വണ്ടികൾക്കും ഇവിടെ സ്റ്റോപ്പില്ല.
മേൽ സൂചിപ്പിച്ച വണ്ടി ഓടി തുടങ്ങിയാൽ ഈ പ്രദേശത്തുള്ളവർക്ക് അതോരു വലിയ അനുഗ്രഹമാകും.അതിനാൽ ബാംഗ്ലൂരൂ കണ്ണൂർ എക്സ്പ്രസ്സിൻ്റെ സർവ്വീസ് ഉടൻ ആരംഭിച്ചിക്കണമെന്നു തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച നിവേദനം ദക്ഷിണ റെയിൽവേ മാനേജർ ശ്രീ മധുകർ റൗട്ടിനു നൽകി
പെരുമ ദ്വിദിന നാട്ടുത്സവം ഇന്ന് തുടങ്ങും
ചാലക്കരയുടെ മണ്ണും വിണ്ണും ഉത്സവ ലഹരിയിൽ
നാടെങ്ങും ധീര ദേശാഭിമാനികളുടെ കൂറ്റൻ കമാനങ്ങൾ
നാടാകെ വർണ്ണ ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുന്നു
ദേശത്തിലെ മുഴുവൻ വിടുകളുമടച്ച് കുടുംബങ്ങളൊന്നാകെ
പി എം ശ്രീ ഉസ്മാൻ ഹൈസ്കൂളിലേക്ക്:
വയറ് നിറച്ചുണ്ണാനും, മറം നിറയെ കലാസ്വാദനത്തിനും, സാഹോദര്യത്തിന്റെ കരുത്തുറ്റ ചങ്ങല കണ്ണികളായി ഒരു ദേശമാകെയും പി.പി. വിനീഷ് നഗറിലേക്ക്..
ചാലക്കര പെരുമയുടെ ടൈറ്റിൽ സോങ്ങ് ന്യൂജെൻ മീഡിയകളിലും ജനമനസ്സുകളാലും തരംഗമായൊഴുകുന്നു...
ഗതകാല നാട്ടുനൻമയുടെ രുചിക്കൂട്ട് നുകരാൻ ദ്വിദിന ഭക്ഷ്യമേളയും വരവേൽക്കുന്നു.
ക്ഷേത്ര മുറ്റത്ത് കയറി മൊബൈൽ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ
മാഹി പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീ കൊയ്യോട്ട് തെരു മഹാഗണപതി ക്ഷേത്ര മുറ്റത്ത് അതിക്രമിച്ച് കയറി, ക്ഷേത്ര മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ നോർത്ത് മാട്ടുൽ സ്വദേശിയായ കുഞ്ചഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് തയ്യിബ് കെ.പി (34) എന്നയാളെയാണ് പിടികൂടിയത്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽ കുമാർയുടെ നേതൃത്വത്തിൽ പള്ളൂർ എസ്.എച്ച്.ഒ സുരേഷ് ബാബു വി.പി, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.
സി വി രാജൻ നിര്യാതനായി:
പെരിങ്കളം മിനി സ്റ്റേഡിയം റോഡ് ശ്രീരാജ് നിവാസിൽ
സി വി രാജൻ (70) നിര്യാതനായി ഭാര്യ :ഷൈജ. സഹോദരങ്ങൾ :
സി വി രമേശൻമാസ്റ്റർ, രാജമ്മ,വിലാസിനി,രമ,
വിനീതകുമാരി (ഹെഡ് നേഴ്‌സ് ഗവണ്മെന്റിന്റ് ഹോസ്പിറ്റൽ തലശ്ശേരി )
സംസ്കാരം നാളെ
(10/01/26 ശനിയാഴ്ച) ഉച്ചക്ക് 12മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ നടക്കും
മാഹി ശ്രീനാരായണ ബി.എഡ് കോളേജ്: കോൺവക്കേഷൻ ഇന്ന്
മാഹി..പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബി എഡ് പരീക്ഷയിൽ ഈ വർഷവും നൂറ് ശതമാനം വിജയം കൈവരിച്ച മാഹിയിലെ ശ്രീനാരായണ ബി. എഡ് കോളജിലെ 2023-2025 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഇന്ന് ( കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കുമെന്ന് കോളേജ് ചെയർമാൻ ഡോ.എൻ.കെ.രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് നിർവ്വഹിക്കും. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് ഫ്രൊഫസറായിരുന്ന ഡോ.ഭാസ്‌കരൻ നായർ, ചോമ്പാല സി.എസ്.ഐ വുമൺസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ശശികുമാർ എന്നിവർ സംബന്ധിക്കുമെന്ന് ഡോ.മുഹമ്മദ് കാസിം, ഉത്തമരാജ് മാഹി, എം.എം.പ്രീതി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സി.എച്ച്. ഹരിദാസിനെ അനുസ്മരിച്ചു
മാഹി:യൂത്ത് കോൺഗ്രസ് എസ് മുൻ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചെയർമാനുമായ സി എച്ച് ഹരിദാസിന്റെ 41- ചരമ വാർഷിക ദിനത്തിൽ നാഷണൽ ലിസ്റ്റ് കോൺഗ്രസ് പാർട്ടി( ശരത്ചന്ദ്ര പവാർ ) തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞോടിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽഅദ്ധ്യക്ഷത വഹിച്ചു, എം സുരേഷ് ബാബു, വിഎൻ വത്സരാജ്, സന്ധ്യാ സുകുമാരൻ, പി വി രമേശൻ, കെ പി പ്രവീൺകുമാർ,പി.സി. വിനോദ് കുമാർ, ഗുണശേഖരൻ, കെ പി പ്രശാന്ത്, രജീല പ്രവീൺ, സംസാരിച്ചു.
ചിത്ര വിവരണം: സി.എച്ച്. ഹരിദാസിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു
കൂവനാണുവിനെ അനുസ്മരിച്ചു
മാഹി:കോൺഗ്രസ്സ്നേ താവും പള്ളുർബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ട്രഷററുമായിരുന്ന കൂവനാണുവിൻ്റെ ചരമവാർഷികദിനം വാർഡ് തല കോൺഗ്രസ്സ്കമ്മിറ്റി വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്മൃതി മണ്ഡപ പരിസരത്ത് നടത്തിയ അനുസ്മരണ സമ്മേളനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. നളനി ചാത്തു അദ്ധ്യക്ഷതവഹിച്ചു പി.പി വിനോദൻ,സത്യൻ കേളോത്ത്, പായറ്റ അരവിന്ദൻ. കെ.കെ ശ്രീജിത്ത്, പി.പി.ആശാലത, സാവിത്രി നാരായണൻ' സംസാരിച്ചു.
കെ. സുരേഷ്.കെ.കെ. വൽസൻ, അജയൻ പുഴിയിൽ > ജിജേഷ് ചാമേരി, 'മുമ്പാഷ് ,ശിവൻ തിരുവങ്ങാടൻ നേതൃത്വം നൽകി.
ചിത്ര വിവരണം. കൂവനാണു അനുസ്മരണ സമ്മേളനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











