കാസർകോട്: ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളി നിയന്ത്രിച്ചും കളംനിറഞ്ഞ് കളിച്ചും കാസർകോട്ടുകാരായ മൂന്നുപേർ. കേരളത്തിൻ്റെ കളിമൈതാനങ്ങളിൽ മിന്നും സ്മാഷുകളുമായി കാണികളുടെ ഇഷ്ടതാരങ്ങളായ പി.വി. ജിഷ്ണു, കെ. ആദർശ് എന്നിവർ കേരളത്തിന്റെ കുപ്പായത്തിലും കണിശതയുള്ള സാങ്കേതികവിദഗ്ധൻ മൊയ്തീൻകുഞ്ഞി ടെക്‌നിക്കൽ കമ്മിറ്റി അംഗം എന്ന നിലയിലുമാണ് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോടിന്റെ അഭിമാനമാകുന്നത്.
കാഞ്ഞങ്ങാട് വേലാശ്വരം സ്വദേശിയായ ജിഷ്‌ണുവും ചീമേനി പെരിങ്ങാര സ്വദേശിയായ കെ. ആദർശും പ്രൈം വോളിബോൾ താരങ്ങളുമാണ്. കേരള പോലീസ് താരമായ ജിഷ്ണു ഇക്കഴിഞ്ഞ പ്രൈം വോളിയിൽ ചാമ്പ്യൻമാരായ ബെംഗളൂരു ടോർപിഡോസിനായാണ് കളത്തിലിറങ്ങിയത്. ഇതിനകം യൂത്ത് നാഷണൽ, ജൂനിയർ നാഷണൽ തുടങ്ങി നിരവധി മത്സരങ്ങളിൽ കേരളത്തിന്റെ ജേഴ്സിയണിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ പ്രൈം വോളിയിൽ കാലിക്കറ്റ് ഹിറോസിൻ്റെ താരമായിരുന്നു ആദർശ്. ഇതിനകം യൂത്ത് നാഷണൽ, ജൂനിയർ, അഖിലേന്ത്യാ അന്തസ്സർവകലാശാല മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ബന്തടുക്ക സ്വദേശിയായ മൊയ്തീൻകുഞ്ഞി മുൻ ദേശീയ വോളിതാരവും നാഷണൽ റഫറിയുമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











