ഉദയ ഫുട്ബോൾ 16 മുതൽ; പോസ്റ്റർ പ്രകാശനം ചെയ്തു

ഉദയ ഫുട്ബോൾ 16 മുതൽ; പോസ്റ്റർ പ്രകാശനം ചെയ്തു
ഉദയ ഫുട്ബോൾ 16 മുതൽ; പോസ്റ്റർ പ്രകാശനം ചെയ്തു
Share  
2026 Jan 08, 09:02 AM
gadgil

മാനന്തവാടി : കൊയിലേരി ഉദയ വായനശാല നടത്തുന്ന ഇരുപതാമത് ഉദയ ഫുട്‌ബോൾ 16 മുതൽ ഫെബ്രുവരി ഒന്നുവരെ വള്ളിയൂർക്കാവ് മൈതാനത്ത് നടക്കും. ടിക്കറ്റോ പാസോ ഇല്ലാതെ ഫുട്‌ബോൾ ആരാധകർക്ക് സൗജന്യപ്രവേശനം നൽകുന്ന ടൂർണമെന്റാണിത്. ഈ വർഷത്തെ ടൂർണമെൻ്റിൽ ജില്ലയ്ക്കു പുറമേ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. മലയാളി വ്യവസായിയും റിഷി ഗ്രൂപ്പ് ചെയർമാനുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണമെന്റിന്റെ മുഖ്യസ്പോൺസർ.


കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ഉദയ ഫുട്ബോൾ ടൂർണമെൻ്റിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ കാണികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. വിജയികൾക്ക് വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം മൈക്കിൾ എന്നിവരുടെ സ്മരണാർഥം വിവിധ തലങ്ങളിലായി ഒരു ലക്ഷം രൂപ പ്രൈസ്മണി നൽകും.


മുരളീദാസ് ആയിപ്പൊയിൽ ചെയർമാനായും കമ്മന മോഹനൻ ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ടൂർണമെൻ്റിന്റെ പോസ്റ്റർ മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്‌തു.


ബാബു ഫിലിപ്പ്, ഷാജി തോമസ്, കുഞ്ഞാപ്പ വിൻസ്പോട്ട്, മാവറ വർക്കി, പി.സി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI