ഉദുമ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) മലപ്പുറത്ത് നടത്തിയ സംസ്ഥാന കായികമേളയിൽ കാസർകോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ഗെയിംസ് ഇനങ്ങളിൽ 39 പോയിൻ്റ് നേടി ജില്ല ഒന്നാം സ്ഥാനത്തെത്തി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർകോട് ഗസറ്റഡ് ഓഫീസർമാരുടെ എണ്ണം കുറവാണെങ്കിലും ഉള്ളവർ മികച്ച പ്രകടനത്തിലൂടെ 87 പോയിൻ്റ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. പിഡബ്ല്യുഡി അസി. എൻജിനീയർ കെ. മഗേഷിനെ മികച്ച താരമായി തിരഞ്ഞെടുത്തു.
ഫുട്ബോളിലും വോളിബോളിലിലും പുരുഷന്മാരുടെ ഷട്ടിൽ ബാഡ്മിൻഡണിലും ജില്ല ജേതാക്കളായി. 100, 200 മീറ്റർ. 4x100 മീറ്റർ റിലേ, ലോങ് ജംപ് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് പിഡബ്ല്യുഡി അസിസ്റ്റൻ്റ് എൻജിനിയർ കെ. മഗേഷാണ്. കിഫ്ബി അസിസ്റ്റൻ്റ് എൻജിനീയർ പി. ദിലീപാണ് മികച്ച ഫുട്ബോൾ താരം. ജിഎസ്‌ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസറും കെജിഒഎ ജില്ലാ പ്രസിഡൻ്റുമായ മധു കരിമ്പിൽ വോളിബോളിലെ മികച്ച താരമായി.
പൊതുമരാമത്ത് അസി. എൻജിനീയർ സി. ബിജു, കാറഡുക്ക അസി. എൻജിനീയർ സി. അഫ്‌സൽ, ഡോ. പി.പി. അനൂപ്, എം.കെ. സതീശൻ, എ. സനൽ, കെ. സജിത്‌കുമാർ, എം. വത്സൻ, വൈശാഖ് ബാലൻ, എൻജിനീയർ അംബുരാജ്, മെഡിക്കൽ ഓഫീസർ ഡോ. വിപിൻ രാജ്, പി.വി. ഷാനജ്, യുനാനി മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർ അലി, മെഡിക്കൽ ഓഫീസർ ഡോ. സി.എച്ച്. മുജീബ് റഹ്മാൻ, സി.വി. സുരേന്ദ്രൻ, കെ.എം. സതീഷ് കുമാർ തുടങ്ങിയവർ ജില്ലയ്ക്കു വേണ്ടി മൈതാനത്തിറങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












