വൈറ്റില : സംസ്ഥാന യുവജനക്ഷേമ ബോർഡും, സ്പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 174 പോയിന്റോടെ എറണാകുളം ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി.
74 പോയിന്റോടെ ആലപ്പുഴ ജില്ല രണ്ടാംസ്ഥാനവും 63 പോയിന്റോടെ കോട്ടയം ജില്ല മൂന്നാംസ്ഥാനവും 62 പോയിന്റോടെ തിരുവനന്തപുരം ജില്ല നാലാംസ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നീരവ് (എറണാകുളം), പെൺകുട്ടികളുടെ വിഭാഗത്തിൽ അവന്തിക (കൊല്ലം), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നീലകണ്ഠൻ നായർ (ആലപ്പുഴ), പെൺകുട്ടികളുടെ വിഭാഗത്തിൽ ആവണി ടി.ആർ. (എറണാകുളം), സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻജോ (ആലപ്പുഴ), പെൺകുട്ടികളുടെ വിഭാഗത്തിൽ കീർത്തനാപ്രതാപൻ (ആലപ്പുഴ), (ശ്രുതി സന്തോഷ്, ആൻ ശ്രേയ (എറണാകുളം) എന്നിവരും, സൂപ്പർ സീനിയർ പുരുഷൻമാരുടെ വിഭാഗത്തിൽ, ഷാജിമോൻ, ജിജിമോൻ (കോട്ടയം), സ്ത്രീകളുടെവിഭാഗത്തിൽ രേഷ്‌മ (എറണാകുളം) എന്നിവരും വ്യക്തിഗത ചാമ്പ്യൻമാരായി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽനടന്ന ചാമ്പ്യൻഷിപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.
അഡ്വ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ.എസ്. സുനിൽകുമാർ, ജനറൽ സെക്രട്ടറി ഇ.എസ്. നാരായണൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












