കണ്ണൂർ : അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷം 'ഉണർവ് 2025-ന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യനീതിവകുപ്പും ജില്ലാ സാമൂഹ്യനീതി ഓഫീസും ചേർന്ന് നടത്തിയ ഭിന്നശേഷി ജില്ലാതല കലാമേള സമാപിച്ചു. കണ്ണൂർ ഡിസ്ട്രിക്‌ട് പരിവാർ 26 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യൻമാരായി. ഡിഫറന്റി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ റണ്ണറപ്പായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എഡിഎം കലാ ഭാസ്കർ അധ്യക്ഷയായി, ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് മുഖ്യാതിഥിയായി. പി. സന്തോഷ് കുമാർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 2.16 ലക്ഷം രൂപ ഉപയോഗിച്ചുള്ള സൈഡ് വിൽ ഘടിപ്പിച്ച സ്കൂട്ടറും ഇലക്ട്രോണിക് വീൽചെയറും വിതരണം ചെയ്തു.
സംഘനൃത്തം, മിമിക്രി, പ്രസംഗം, കവിതാപാരായണം, ലളിതഗാനം, സമൂഹഗാനം എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ജൂനിയർ, സീനിയർ, സബ് ജൂനിയർ വിഭാഗത്തിൽനിന്നുമായി 150-ഓളം മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു.
അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷ പരിപാടിയുടെ രണ്ടാംഘട്ടമായാണ് ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകുടം, സിറ്റി പോലീസ് കമ്മിഷണറുടെ കാര്യാലയം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, വിവിധ ഭിന്നശേഷി സംഘടനകൾ, സ്പെഷ്യൽ സ്കൂളുകൾ, ബഡ്‌സ് സ്കൂളുകൾ, ഭിന്നശേഷി സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷി ജില്ലാതല കലാമേള സംഘടിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












