കോടഞ്ചേരി: നാലുദിവസങ്ങളിലായി കോടഞ്ചേരി സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്നുവന്നിരുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 55 പോയിൻ്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 50 പോയിൻ്റോടെ കൊല്ലം ജില്ല രണ്ടാംസ്ഥാനവും 49 പോയിൻ്റോടെ ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. 14 ജില്ലകളിൽനിന്ന് പുരുഷ-വനിതാ വിഭാഗങ്ങളിൽ 450-ഓളം കായികതാരങ്ങൾ പങ്കെടുത്തു. 13 വിഭാഗങ്ങളിലായുള്ള മത്സരം ഫ്ലഡ് ലൈറ്റ് സംവിധാനത്തോടുകൂടിയുള്ള കോർട്ടിൽ രാപകൽ തുടർന്നു. വിജയികൾക്കുള്ള ട്രോഫികൾ മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് ബി. വർഗീസ് വിതരണംചെയ്‌തു. ചടങ്ങിൽ ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി റോബർട്ട് അറക്കൽ അധ്യക്ഷനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












