ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി: കോടഞ്ചേരിയിൽ നടക്കുന്ന കേരള മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇതുവരെ പൂർത്തിയായ മത്സരങ്ങളിൽ കോഴിക്കോട് ഇരട്ടക്കിരീട നേട്ടവുമായി മുന്നേറുന്നു. ഡിസംബർ 27 മുതൽ 30 വരെ കോടഞ്ചേരിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിലെ മത്സരങ്ങളിൽ കോഴിക്കോട് ടീമിൻ്റെ മികച്ച പ്രകടനമാണ് ശ്രദ്ധേയമായത്. 14 ജില്ലകളിൽനിന്ന് പുരുഷ-വനിതാ വിഭാഗങ്ങളിലായി 450-ഓളം താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 13 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 45 വയസ്സിനുമുകളിലുള്ള വിഭാഗത്തിലെ ഫൈനലിൽ കൊല്ലം ടീമിനെ 6-4 ന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് വനിതകൾ ചാമ്പ്യന്മാരായത്. 50 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും കൊല്ലം ടീമിനെ 7-3ന് തോൽപ്പിച്ച് കോഴിക്കോട് ടീം കിരീടം സ്വന്തമാക്കി. 45 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ അവാർഡ് കോഴിക്കോട് ടീമംഗമായ ഷീബ ജോസഫിനും 50 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ പുരസ്ക്‌കാരം ഉഷാ നന്ദിനിക്കും ലഭിച്ചു. ഇരുവിഭാഗങ്ങളിലെയും ബെസ്റ്റ് ഗോൾകീപ്പർമാരായി കോഴിക്കോട് ടീമിലെ പി.എ. അഫത്തും, സാലമ്മ ബസോലിയസും തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്റർനാഷണൽ താരമായ റോബർട്ട് അറയ്ക്കലാണ് ഇരുടീമുകളുടെയും പരിശീലകൻ, മത്സരങ്ങൾ ചൊവ്വാഴ്‌ച അവസാനിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











