കൊടുവള്ളി പന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എം.കെ.ഷാജുകുമാർ അധ്യക്ഷനായി. പി.ടി.എ. റഹിം എംഎൽഎ മുഖ്യാതിഥിയായി.
ശനിയാഴ്ചനടന്ന മത്സരങ്ങളിൽ ബോയ്‌സ് വിഭാഗത്തിൽ കൊല്ലം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളും ഗേൾസ് വിഭാഗത്തിൽ കോഴിക്കോട്, ഇടുക്കി, വയനാട് എറണാകുളം ജില്ലകളും വിജയിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.
ഇന്ത്യൻ വോളിബോൾ മുൻതാരം കിഷോർകുമാർ, വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി സംസ്ഥാന ഭാരവാഹി കെ.വി. ദാമോദരൻ, പ്രിൻസിപ്പൽ വി. പ്രബിത, പ്രധാനാധ്യാപിക പി. സ്‌മിത, ഇ.കെ. മുഹമ്മദ്, വി. അബ്ദുൾ അസീസ്, എ.പി. സനിത്ത്, എ.പി. അനീഷ്, പി.കെ.പ്രഭാകരൻ, കെ.കെ. ആലി, ഗണേഷ് ബാബു ഓങ്ങിലാട്ട്, സി.കെ. ഷാജി ബാബു, പി.ടി. അഹമ്മദ്, വിജയൻ മലയിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











