പേരാവൂർ : അയ്യായിരത്തിലധികം പുരുഷന്മാരും മൂവായിരത്തിലധികം സ്ത്രീകളും പങ്കാളികളായ വാക്കറു പേരാവൂർ മാരത്തൺ ഏഴാമത് എഡിഷൻ സംസ്ഥാനത്തെ മാരത്തൺ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജിമ്മിജോർജ് സ്റ്റേഡിയവും തൊണ്ടിയിൽ ടൗണും ജനസാഗരമായി മാറി.
ശനിയാഴ്ച രാവിലെ ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സബ് കളക്‌ടർ കാർത്തിക് പാണിഗ്രാഹി, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, വാക്കറു ഗ്രൂപ്പ് എംഡി വി. നൗഷാദ് എന്നിവർ ചേർന്ന് 10.5 കിലോമീറ്റർ പുരുഷ വിഭാഗം മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്‌തു. കണ്ണൂർ ഡിഎസ്‌സി സെന്റർ കമൻഡാൻ്റ് കേണൽ പരംവീർ നാഗ്ര, ഫൊറോന വികാരി ഫാ. മാത്യു തെക്കേമുറി, എൽദോസ് പോൾ, ഫ്രാൻസിസ് ബൈജു ജോർജ്, എ.വി. സതീഷ് കുമാർ, സ്റ്റാൻലി ജോർജ് എന്നിവർ 10.5 കിലോമീറ്റർ വനിതാവിഭാഗം മാരത്തണും ഫ്ളാഗ് ഓഫ് ചെയ്‌തു.
ബിനോയ് കുര്യൻ, യുവജന ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ്, അഞ്ജു ബോബി ജോർജ്, വി. നൗഷാദ് എന്നിവർ ചേർന്ന് നാലുകിലോമീറ്റർ ഫാമിലി റൺ ഫ്ളാഗ് ചെയ്തു. വീൽചെയർ റേസും ബദ്ശ് സ്കൂൾ വിദ്യാർഥികളുടെ റേസും റോളർ സ്കേറ്റിങ്ങും നടന്നു.
പുരുഷ വിഭാഗം 10.5 കിലോമീറ്റർ മാരത്തണിൽ കോഴിക്കോട് സ്വദേശി നബീൽ ജേതാവായി. ആർ.എസ്. മനോജ് (തിരുവനന്തപുരം), കെ. അജിത്ത് (പാലക്കാട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാവിഭാഗത്തിൽ എൻ. പൗർണമി, അഞ്ജു മുരുകൻ, ജി. ജിൻസി എന്നിവർ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. 50 വയസ്സിനു മുകളിലുള്ള പുരുഷവിഭാഗത്തിൽ ജോസ് ഇല്ലിക്കൽ, പി.വി. ബിജു, ബാലകൃഷ്‌ണൻ എന്നിവരും വനിതാവിഭാഗത്തിൽ ജയ്മോൾ കെ. ജോസഫ്, ഹസീന, എം.സി. നിർമല എന്നിവരും ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി.
അണ്ടർ-18 ആൺ കുട്ടികളിൽ ഉല്ലാസ് പേരാവൂർ, റോഹിത്ത്, ഹെവിറ്റ് എന്നിവരും പെൺകുട്ടികളിൽ വേദ, ഫാത്തിമത്ത് റഹില, കൃഷ്ണേന്ദു എന്നിവരും ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി. ഡെന്നി ജോസഫ്. സെബാസ്റ്റ്യൻ ജോർജ്, റോബർട്ട് ബോബി ജോർജ്, എ.പി. സുജീഷ്, അനൂപ് നാരായണൻ, പി.ഇ. ശ്രീജയൻ ഗുരുക്കൾ, അബി ജോൺ, രാജേഷ് പനയട, ബോബി മാത്യു എന്നിവർ നേത്യത്വം നല്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















