കോവളം ഗോകോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു.
പ്രദർശനം കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യ്തു. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. ശ്രീ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ദിനു ഗീത (ജനറൽ മാനേജർ, ഗോകുലം ഗ്രാൻഡ് ഹോട്ടൽ) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രദര്ശനത്തിന്റെ ക്യൂറിറ്റർ രഹന നന്ദി പ്രകാശിപ്പിച്ചു.
ചിത്രപ്രദർശനത്തോടൊപ്പം കലാസൃഷ്ടികളുടെ വിൽപ്പനയും ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സമകാലിക കലാഭാവനകൾക്ക് ഒരു അന്താരാഷ്ട്ര വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രമുഖ കലാകാരന്മാരായ ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ, സി.കെ. ഷിബു രാജ്, ജസീല ഷെരീഫ്, ശ്രീജിത്ത് വെള്ളോറ, സുരേഷ് മടത്തിൽ, എം.എസ്. കലാദേവി, ജോൺ പുനലാൽ, മഞ്ജുഷ നായർ, വീണ സതീഷ്, മഹേഷ് മാഷ്, ഷെറിൻ ലീജോയ്, രജിത്ത് രവീന്ദ്രൻ, അശോകൻ ചെറുവത്തൂർ, സബീന നളവടത്ത്, ബിനു രാജീവ്, സി.ടി. അജയ്കുമാർ, നോബിൾ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടാകുന്നത്. ഇതോടൊപ്പം ശ്രീലങ്കൻ കലാകാരനായ നുവാൻ തേന്യൂവാരയുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറായ ബിജു.കാരക്കോണത്തിന്റെ ഫോട്ടോകളും പ്രദർശനത്തിലുണ്ട്.
ചിത്രകലക്കൊപ്പം ശിൽപ്പകലയും ഫോട്ടോഗ്രഫിയും ഉൾക്കൊള്ളുന്ന വ്യത്യസ്ത കലാരൂപങ്ങളാണ് ഈ പ്രദർശനത്തിന്റെ പ്രത്യേകത.
നാനോ ഗോൾഡ് ശിൽപ്പകലാകാരൻ ഗണേഷ് സുബ്രഹ്മണ്യം, ബ്രോൺസ് ശിൽപ്പകലാകാരൻ വി. കുഞ്ഞുമോൻ, ഗ്ലാസ് എച്ചിംഗ് കലാകാരൻ കെ. പ്രസാദ് ചന്ദ്രൻ എന്നിവരുടെ സൃഷ്ടികളും കലാപ്രേമികൾക്ക് ആസ്വദിക്കാം. സമകാലിക ചിത്രകല, ശിൽപ്പകല, ഫോട്ടോഗ്രഫി എന്നിവ ഒരേ വേദിയിൽ അനുഭവിക്കാൻ സാധിക്കുന്ന അപൂർവ അവസരമാണിത്.
തൃശൂർ സ്വദേശിനിയായ കലാകാരിയും ക്യൂറേറ്ററുമായ രഹന ക്യൂറേറ്റ് ചെയ്യുന്ന ഈ അന്താരാഷ്ട്ര കലാപ്രദർശനം, സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന കലോത്സവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9 മുതൽ രാത്രി 7 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















