പാലക്കാട് : നാട്യകലായാത്രയിലെ അവിസ്‌മരണീയ സന്ദർഭങ്ങളെ കോർത്തിണക്കിയുള്ള മോഹിനിയാട്ടം അവതരണവുമായി സുനന്ദാ നായർ വ്യാഴാഴ്‌ച 'സ്വരലയ സമന്വയം' വേദിയിലെത്തും. 'കനകാർച്ചന' എന്ന പേരിൽ അവതരിപ്പിക്കുന്ന മോഹിനിയാട്ടം രത്നാവലി തൻ്റെ ഗുരുവായ കനക് റെലേക്കായാണ് സുനന്ദ സമർപ്പിക്കുന്നത്. വൈകീട്ട് 5.30-ന് ക്രിസ്മസ് ആഘോഷത്തിനുശേഷം 6.30-നാണ് നൃത്തപരിപാടി അരങ്ങേറുക.
മോഹിനിയാട്ടം വേദിയിൽ നാലുപതിറ്റാണ്ടായി തുടരുന്ന യാത്രയിൽ ചില സുവർണ മുഹൂർത്തങ്ങളുണ്ടെന്നും അവയിൽ ചിലത് ചേർത്താണ് 'കനകാർച്ചന' ഒരുക്കിയതെന്നും അമേരിക്കയിൽ നൃത്തം പഠിപ്പിക്കുന്ന സുനന്ദ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
വേദികളാണ് കലാവതരണത്തിന്റെയും അതിലൂടെ ആസ്വാദനത്തിന്റേ്റേയും മികവ് നിശ്ചയിക്കുന്നതെന്ന് ഭരതനാട്യം നർത്തകി കീർത്തി രാംഗോപാൽ പറഞ്ഞു. ആസ്വാദകരുടെ താത്പര്യം അനുസരിച്ച് ചിലയിടത്ത് കുറഞ്ഞസമയത്തെ അവതരണമാണ് ആവശ്യപ്പെടുകയെന്നും കൂടുതൽ സമയമെടുത്ത് അവതരിപ്പിക്കുമ്പോഴാണ് സൂക്ഷ്‌മമായ ഭാവനകളും ലയസൗന്ദര്യവും ഉൾപ്പെടുത്താനാവുകയെന്നും അവർ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി എം. ശ്രീനേഷ് സ്വാഗതം പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















