വനിതാ ടി 20 ക്രിക്കറ്റ്: ഇന്ത്യ, ശ്രീലങ്ക ടീമുകൾ

വനിതാ ടി 20 ക്രിക്കറ്റ്: ഇന്ത്യ, ശ്രീലങ്ക ടീമുകൾ
വനിതാ ടി 20 ക്രിക്കറ്റ്: ഇന്ത്യ, ശ്രീലങ്ക ടീമുകൾ
Share  
2025 Dec 25, 08:27 AM
happy
vasthu
roja

ലോക ചാമ്പ്യന്മാർക്ക് സ്വീകരണമൊരുക്കി കെസിഎ


തിരുവനന്തപുരം : ലോകചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ

ക്രിക്കറ്റ് ടീമിന് തലസ്ഥാന നഗരിയിൽ ഊഷ്‌മള വരവേൽപ്പ്. ഇന്ത്യ-ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോകജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.


തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്.


വിമാനത്താവളത്തിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.കെ.രാജീവ്, ഇന്ത്യയുടെ മലയാളിതാരം സജന സജീവൻ എന്നിവരുടെ നേത്യത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ, റിച്ച ഘോഷ്, ‌സ്നേഹ റാണ, അമൻ ജോത് കൗർ, അരുന്ധതി റെഡ്ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.



ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

26, 28, 30 തീയതികളിൽ കാര്യവട്ടം സ്പോർട്‌സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.


വിശാഖപട്ടണത്തിൽ നടന്ന ആദ്യ രണ്ടുമത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരംകൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളും വ്യാഴാഴ്ച്‌ച കാര്യവട്ടം സ്പോർട്‌സ് ഹബ്ബ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.


വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ ശ്രീലങ്കൻ ടീം പരിശീലനത്തിനിറങ്ങും. വൈകീട്ട് ആറു മുതൽ രാത്രി ഒൻപതുവരെ ഇന്ത്യൻ ടീം പരിശീലനം നടത്തും.


ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിനു കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar