സഞ്ജു ഓപ്പണറാകും; ഗില്ലിനെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് അഗാർക്കറും സൂര്യകുമാർ യാദവും

സഞ്ജു ഓപ്പണറാകും; ഗില്ലിനെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് അഗാർക്കറും സൂര്യകുമാർ യാദവും
സഞ്ജു ഓപ്പണറാകും; ഗില്ലിനെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് അഗാർക്കറും സൂര്യകുമാർ യാദവും
Share  
2025 Dec 20, 04:57 PM
vasthu
vasthu

മുംബൈ: ടി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് വലിയ ചർച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഗില്ലിന് ടീമിൽ ലഭിച്ചിരുന്ന പ്രധാന്യവും വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതും പരിഗണിക്കുമ്പോൾ സമീപകാലത്ത് താരത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചിടിയാണിത്. തുടർച്ചയായ മോശം പ്രകടനം തന്നെയാണ് ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ ഓപ്പണറായി എത്തിയ സഞ്ജു സാംസൺ തിളങ്ങിയതും ഗില്ലിന് പുറത്തേക്കുള്ള വഴി എളുപ്പമാക്കിയെന്നാണ് സെലക്ടർമാർ നൽകുന്ന സൂചന.


സഞ്ജു തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന സൂചനയും ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകുകയുണ്ടായി. 'ശുഭ്മാൻ ഗില്ലിന് റൺസ് കുറവാണ്, കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായി' അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ഗില്ലിനെ തഴഞ്ഞുവെന്നും അഗാർക്കർ തുടർന്ന് വിശദീകരിച്ചു.


'ഗിൽ ഒരു മികച്ച കളിക്കാരനാണെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷേ നിലവിൽ റൺസ് നേടുന്നതിൽ അല്പം പിന്നിലാണ്' അഗാർക്കർ പറഞ്ഞു.


'കഴിഞ്ഞ ലോകകപ്പിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്' അഗാർക്കർ കൂട്ടിച്ചേർത്തു.


ടോപ് ഓർഡറിൽ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് തങ്ങൾ ആഗ്രഹിച്ചതുകൊണ്ടാണ് ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കിയതെന്നും അഗാർക്കർ ഊന്നിപ്പറയുകയുണ്ടായി.


സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയതാണ് ഇഷാൻ കിഷന് മുൻഗണന ലഭിച്ചതിന് പിന്നിൽ. ജിതേഷ് ശർമ്മയ്ക്ക് ടീമിൽനിന്ന് പുറത്തായത് അദ്ദേഹത്തിന്റെ വീഴ്ചകൊണ്ടല്ലെന്നും അഗാർക്കർ വ്യക്തമാക്കുകയുണ്ടായി. അവസാന ഓവറുകളിൽ ജിതേഷ് ശർമയേക്കാൾ ഫാസ്റ്റ് ഹിറ്റർ ആയി ഇഷാൻ കിഷനെ ഉപയോഗിക്കാനാകുമെന്നതാണ് അദ്ദേഹത്തെ പരിഗണിച്ചതിന് പിന്നിൽ


ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം കോമ്പിനേഷന്റെ ആവശ്യകതയാണെന്ന് സൂചിപ്പിച്ചു.


'ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ടോപ് ഓർഡറിൽ ഒരു അധിക വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയത്' സൂര്യകുമാർ യാദവ് പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI