പ്രൊഫ. ബി. ഷെയ്ഖ് അലി അനുസ്മരണഗ്രന്ഥം പ്രകാശനം ചെയ്തു.

പ്രൊഫ. ബി. ഷെയ്ഖ് അലി അനുസ്മരണഗ്രന്ഥം പ്രകാശനം ചെയ്തു.
പ്രൊഫ. ബി. ഷെയ്ഖ് അലി അനുസ്മരണഗ്രന്ഥം പ്രകാശനം ചെയ്തു.
Share  
2025 Dec 19, 11:40 PM
vasthu
vasthu

പ്രൊഫ. ബി. ഷെയ്ഖ് അലി അനുസ്മരണഗ്രന്ഥം പ്രകാശനം ചെയ്തു.


കോഴിക്കോട് : ഇന്ത്യയുടെ ദേശീയ ചരിത്രകാരന്മാരിൽ അദ്വിതീയനും ദക്ഷിണേന്ത്യൻ ചരിത്രപഠനത്തിന് മഹത്തായ സംഭാവനകളർപ്പിച്ച വ്യക്തിയുമായിരുന്നു പ്രൊഫ. ബി. ഷെയ്ഖ് അലി എന്ന് കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അഭിപ്രായപ്പെട്ടു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രൊഫ. ബി. ഷെയ്ഖ് അലിയുടെ സ്മരണക്കായി പുറത്തിറക്കിയ 'New Facets of Indian Historiography and Historical Methods'

ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ

ഡോ. കെ.കെ.എൻ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മതേതരചരിത്രകാരൻമാരിൽ അവസാനത്തെ കണ്ണിയായിരുന്നു പ്രൊഫ. ഷെയ്ഖ് അലിയെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. കെ. ഗോപാലൻകുട്ടി ഗ്രന്ഥം ഏറ്റുവാങ്ങി. എഡിറ്റർ ഡോ. പി. ചെന്ന റെഢ്ഡി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. സ്വർണ്ണകുമാരി, പ്രൊഫ. ജയപ്രകാശ് രാഘവയ്യ, എൻജിനിയർ അനിൽ കുമാർ, ഡോ. ഡി.പി. ഗോഡ്വിൻ സാമ്രാജ്, ഡോ. എം.ടി. നാരായണൻ, ഡോ. ഷിനോയ് ജസിന്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചിയിലെ ഇന്ത്യൻ കൾച്ചറൽ ആൻറ് ഹെറിറ്റേജ് സെൻ്ററും

മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രപoനവിഭാഗവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI