വിശാഖപട്ടണം: വിരാട് കോലിയും രോഹിത് ശർമയും നെഞ്ചുംവിരിച്ചുനിന്നാൽ പിച്ചും എതിരാളിയും ഒന്നും പ്രശ്‌നമല്ലെന്ന് വീണ്ടും തെളിഞ്ഞു. മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിൻ്റെ അനായാസജയവുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി (2-1). കന്നി സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാൾ (116*) കളിയിലെ താരവുമായി. രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 302 റൺസ് നേടിയ വിരാട് കോലിയാണ് പരമ്പരയിലെ താരം. സ്കോർ: ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270-ന് പുറത്ത്. ഇന്ത്യ 39.5 ഓവറിൽ ഒന്നിന് 271.
121 പന്തിൽ നിന്നാണ് ജയ്‌സ്വാൾ പുറത്താകാതെ 116 റൺസെടുത്തത്. 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഇന്നിങ്‌സ്. നാലാമത്തെ ഏകദിനത്തിലാണ് യുവതാരം കന്നി സെഞ്ചുറിയിലേക്ക് എത്തിയത്. വിരാട് കോലി (45 പന്തിൽ 65) പുറത്താകാതെ നിന്നു. ഓപ്പണർ രോഹിത് ശർമ (73 പന്തിൽ 75) അർധസെഞ്ചുറി നേടി. ഓപ്പണിങ് വിക്കറ്റിൽ രോഹിതും ജയ്‌സ്വാളും 155 റൺസ് കുട്ടിചേർത്തപ്പോൾ തന്നെ ഇന്ത്യ ജയത്തിന് അടിത്തറയിട്ടിരുന്നു. രോഹിത് പുറത്തായപ്പോഴെത്തിയ കോലി ഫോം തുടർന്നതോടെ ജയം അനായാസമായി.
20 മത്സരങ്ങൾക്കുശേഷം ടോസ് ലഭിച്ചതോട ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണർ ക്വിന്റൺ ഡി കോക്കിൻ്റെ സെഞ്ചുറി (89 പന്തിൽ 106) നേടി. ക്യാപ്റ്റൻ തെംബ ബവുമ (48), ഡെവാൾഡ് ബ്രെവിസ് (29), കേശവ് മഹാരാഝഡ് (20*) എന്നിവരും പൊരുതി. രണ്ടാം വിക്കറ്റിൽ ഡി കോക്കും ബവുമയും ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തപ്പോൾ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് പോകുമെന്ന് കരുതിയതാണ്. എന്നാൽ, ഇന്ത്യൻ ബൗളർമാർ കളി തിരിച്ചുപിടിച്ചു. അവസാന ആറ് വിക്കറ്റുകൾ 71 റൺസ് എടുക്കുന്നതിനിടെയാണ് ടീമിന് നഷ്ടമായത്. 39-ാം ഓവറിൽ ബ്രെവിസിനെയും മാർക്കോ യാൻസനെയും പുറത്താക്കിയ സ്പിന്നർ കുൽദീപ് യാദവാണ് കളിതിരിച്ചത്. കുൽദീപ് 41 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. പേസർ പ്രസിഡ് കൃഷ്‌ണയ്ക്ക് 66 റൺസിന് 4 വിക്കറ്റുണ്ട്
കോലി, രോഹിത്
അടുത്ത ഏകദിന ലോകകപ്പിൽ കോലിയെയും രോഹിതിനെയും ഉൾപ്പെടുത്തണോയെന്ന ചർച്ച നടക്കുന്നതിനിടെയാണ് ഇരുവരും തകർപ്പൻ ഫോമിൽ കളിച്ചത്. കോലി രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടി. രോഹിത് രണ്ട് അർധസെഞ്ചുറികൾ സഹിതം 146 റൺസെടുത്തു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് താരമായപ്പോൾ ഇവിടെ കോലി മാൻ ഓഫ് സീരീസ് പുരസ്‌കാരം സ്വന്തമാക്കി. ഇരുവരുടെയും ഫോം വിമർശകർക്കുള്ള ശക്തമായ മറുപടിയുമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)

_h_small.jpg)
_h_small.jpg)


