കവി ശിവദാസൻ മുക്കത്തിൻ്റെ 'ഉതിർമണികൾ' പ്രകാശനം ചെയ്തു; മനുഷ്യസ്‌നേഹത്തിൻ്റെ തിളക്കമെന്ന് ഡോ. എം.ബി. മനോജ്
ചേലേമ്പ്ര: കവി ശിവദാസൻ മുക്കത്തിൻ്റെ 50-ൽ പരം കവിതകളുടെ സമാഹാരമായ 'ഉതിർമണികൾ' പ്രകാശനം ചെയ്തു.
ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, ദേവകിയമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരും ട്രസ്റ്റിയുമായ ശ്രീ എം. നാരായണൻ പുസ്തകം കോഴിക്കോട് സർവ്വകലാശാല മലയാളവിഭാഗം വകുപ്പ് അധ്യക്ഷൻ ഡോ. എം.ബി. മനോജിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
'ഉതിർമണികൾ' മനുഷ്യസ്‌നേഹത്തിൻ്റെ ഉദാത്തമായ തത്ത്വചിന്തയുടെയും സ്വതന്ത്രബുദ്ധിയുടെയും തിളക്കമുള്ള സമാഹാരമാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. എം.ബി. മനോജ് അഭിപ്രായപ്പെട്ടു.
"തൊട്ടരികിൽ നിൽക്കുന്ന പരിചിതമായ വിഷയങ്ങൾ പോലും, കവി വാക്കുകളിലൂടെ മിനുക്കി എടുത്തപ്പോൾ നീറുന്ന മനുഷ്യസമൂഹത്തിൻ്റെ ഉദാത്തമായ തത്വചിന്തയായി മാറുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃകയാക്കേണ്ട കവി മനസ്സ്
ദീർഘകാലം ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ (NNMHHS) അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കവി ശിവദാസൻ മുക്കം.
പുതിയ സാമൂഹ്യപാഠങ്ങളോട് പ്രതികരിക്കാൻ ഉണർന്നിരിക്കാനുള്ള കവിമനസ്സിനെ വിദ്യാർത്ഥികളും അധ്യാപകരും മാതൃകയാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ എം. നാരായണൻ ആഹ്വാനം ചെയ്തു.
എൻ.എൻ.എം.എച്ച്.എസ്. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്വേത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന്, സമാഹാരത്തിൻ്റെ കവർ പേജിന് അതിമനോഹരമായ ചിത്രം വരച്ചുനൽകിയ സ്കൂളിലെ അധ്യാപകനും സൈക്കോളജിസ്റ്റുമായ ഡോ. രജിത്ത് എൻ.കെ. സ്വാഗതം പറഞ്ഞു.
പ്രശസ്ത എഴുത്തുകാരൻ സുരേഷ് തെക്കീട്ടിൽ പുസ്തകം അവലോകനം ചെയ്തുകൊണ്ട് പ്രഭാഷണം നടത്തി. തുടർന്ന് ഡോ. അശോകൻ നൊച്ചാട് (ഡാംടെക് വൈസ് പ്രിൻസിപ്പൽ), എൻ.എൻ.എം.എച്ച്.എസ്. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി അനൂജ എം.ബി., ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ സിജു കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കവി ശിവദാസൻ മുക്കം വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത സദസ്സിനെ അതിസംബോധന ചെയ്തു.
ശ്രീമതി ഉഷ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


