ആസിഫ് വീഴ്ത്തിയത് അഞ്ച് വിക്കറ്റുകൾ
കോട്ടയ്ക്കൽ സയ്യിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കഴിഞ്ഞദിവസം മുംബൈയ്ക്കെതിരേ നേടിയ 15 റൺസ് വിജയത്തിൽ കേരളം കടപ്പെട്ടിരിക്കുന്നത് മലപ്പുറത്തിൻ്റെ രണ്ടു താരങ്ങളോടുകൂടിയാണ്. മുംബൈ താരങ്ങൾ ക്രീസിൽ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടങ്ങളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മീഡിയം പേസ് ബൗളർ കെ.എം. ആസിഫിനോടും ചൈനാമാൻ (ഇടംകൈ റിസ്റ്റ് സ്‌പിൻ) ബോളർ വിഘ്‌നേഷ് പുത്തൂരിനോടും. സൂര്യകുമാർ യാദവിൻ്റെ ഉൾപ്പെടെ അഞ്ചു വിക്കറ്റുകളാണ് ആസിഫ് വീഴ്ത്തിയത്. വിനേഷിന് രണ്ടുവിക്കറ്റുകളാണുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം അഞ്ചു വിക്കറ്റിന് 178 റൺസെന്ന ടോട്ടലാണ് മുംബൈയ്ക്കു മുന്നിൽവെച്ചത്. ആയുഷ് മാത്രെയുടെ ആദ്യ വിക്കറ്റിനു പിന്നാലെ അജിൻക്യ രഹാനെയും സർഫറാസ് ഖാനും ചേർന്ന് 80 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. പത്താം ഓവറിൽ വിസ്നേഷാണ് കൂട്ടുകെട്ട് പൊളിച്ച് കേരളത്തെ കളിയിലേക്കു തിരികേക്കൊണ്ടുവന്നത്. വിഘ്‌നേഷിൻ്റെ പന്തിൽ ഷറഫുദ്ദീൻ ക്യാപ്പെടുത്തു. ഏഴു പന്തിൽ 11 റൺസെടുത്ത ശിവം ദുബെയെയും വിഘ്‌നേഷ് മടക്കി.
എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വീണ്ടും വിജയപ്രതീക്ഷ നൽകി. സൂര്യകുമാർ യാദവിനെ ഫീൽഡറുടെ കൈകളിലെത്തിച്ച് ആസിഫ് മുംബൈയിൽനിന്നു കളി പിടിച്ചെടുത്തു. ആസിഫ് എറിഞ്ഞ 18-ാമത്തെ ഓവറിൽ സൂര്യകുമാറിൻ്റെ ഉൾപ്പെടെ മൂന്നുവിക്കറ്റുകളാണ് മുംബൈയ്ക്കു നഷ്‌ടമായത്. ഇതോടെ ഏഴു വിക്കറ്റിന് 149 എന്ന നിലയിലായ മുംബൈയെ അവസാന ഓവറിൽ രണ്ടുവിക്കറ്റുകൾ കൂടി വീഴ്ത്തി ആസിഫ് 163 റൺസിനു കൂടാരം കയറ്റി. 3.4 ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് ആസിഫിന്റെ അഞ്ചു വിക്കറ്റ് പ്രകടനം.
നേരത്തോ, ഛത്തീസ്‌ഗഡിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തി ആസിഫായിരുന്നു കളിയിലെ താരമായത്. ടൂർണമെന്റിൽ ബൗളിങ് ആവറേജെടുത്താൽ നിലവിൽ നാലാം സ്ഥാനത്തുണ്ട് താരം.
ഐപിഎല്ലിൽ നേരത്തേ, ചെന്നൈ സൂപ്പർ കിങ്സിൻ്റെയും രാജസ്ഥാൻ റോയിൽസിന്റെയും താരമായിരുന്നു ആസിഫ്. വിഘ്‌നേഷ് പുത്തൂർ കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി ബൗൾ ചെയ്‌തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)


