നീലേശ്വരം : ബഡ്‌സ് ഒളിമ്പിയ ജില്ലാ കായിക മേളയിൽ പെരിയ മഹാത്മ ബഡ്‌സ് സ്കൂൾ 53 പോയിൻ്റോടെ കിരീടം നിലനിർത്തി, 50 പോയിന്റ് നേടി കള്ളാർ ചാച്ചാജി ബഡ്‌സ് സ്‌കൂൾ ബഡ്‌സ് സ്‌കൂൾ റണ്ണറപ്പായി. 39 പോയിന്റോടെ പനത്തടി എംസിആർസി മുന്നാം സ്‌ഥാനം നേടി. നീലേശ്വരം ഇഎംഎസ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന കായികമേള അതിജീവനത്തിന്റെ സന്ദേശമായി.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, റിലേ, ഷോട്ട്പുട്ട്, ലോങ് ജന്, സോഫ്റ്റ് ബോൾ ശ്രോ ബാസ്കറ്റ് ബോൾ ത്രോ, ബോൾ ത്രോ ടു ഗോൾ പോസ്റ്റ് തുടങ്ങിയ 35 ഇനങ്ങളിലായി 250-ഓളം വിദ്യാർഥികൾ ട്രാക്കിലും ഫീൽഡിലുമായി രംഗത്തിറങ്ങി.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്‌സ് ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത് രണ്ടാം തവണയാണ് മേള നടത്തുന്നത്. മാർച്ച് പാസ്റ്റിൽ പെരിയ മഹാത്മാ ബഡ്സ് സ്കൂൾ ഒന്നാം സ്ഥാനവും കാറഡുക്ക സ്നേഹ ബഡ്‌സ് സ്‌കൂൾ, കള്ളാർ ചാച്ചാജി ബഡ്‌സ് സ്‌കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പി. ബാലകൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷനായി.
അസി. ജില്ലാ മിഷൻ കോഡിനേറ്റർമാരായ സി.എച്ച്. ഇക്‌ബാൽ, കിഷോർകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ എസ്. മനു, നീലേശ്വരം നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ ഇൻ ചാർജ് ബിന്ദുരാജ് എന്നിവർ സംസാരിച്ചു.
2026 ജനുവരിയിൽ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ബഡ്‌സ് കായികമേളയിൽ ജില്ലാതല വിജയികൾ പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
