'മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ' നാടകാവതരണം മൂന്ന് ദിവസം

'മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ' നാടകാവതരണം മൂന്ന് ദിവസം
'മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ' നാടകാവതരണം മൂന്ന് ദിവസം
Share  
2025 Dec 03, 08:32 AM
vasthu
vasthu

തൃശ്ശൂർ സ്കൂ‌ൾ ഓഫ് ഡ്രാമയിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 'മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ' എന്ന നാടകം അരങ്ങേറും. കാമ്പസിലെ തുറന്ന വേദിയിൽ വൈകീട്ട് ഏഴിനാണ് അവതാരണം.


ഗൂഡല്ലൂർ ആർടിഒ ഓഫീസിൻ്റെ മുന്നിൽ മരണത്തിലൂടെ ഉപരോധം തീർത്ത കർഷകനാണ് ലൂയിസ്. പുറന്തള്ളലുകൾക്ക് ഇരയാവുന്ന കർഷകന്റെ അവകാശങ്ങളെ നിലനിർത്താൻ ശ്രമിച്ച ലൂയിസിൻ്റെ ജീവിതവും മരണവും സാധ്യമാക്കുന്ന അവസ്ഥകളെ തേടുന്ന യാത്രയാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.


കെ.ജെ. ബേബി എഴുതിയ 'സ്നേഹപൂർവം ലൂയിസിന്' എന്ന ചലച്ചിത്രതിരക്കഥയെ അടിസ്ഥാനമാക്കിയാണ് നാടകരൂപം നൽകിയിട്ടുള്ളത്.


നാടോടിനൃത്തരൂപങ്ങളും സംഗീതപാരമ്പര്യവും ഉപയോഗിച്ചിട്ടുണ്ട്. ഷിബു എസ്. കൊട്ടാരമാണ് സംവിധായകൻ,


നൃത്തസംവിധായകൻ കണ്ണൂർ ശ്രീനിവാസനാണ് കൊറിയോഗ്രഫി നിർവഹിച്ചിട്ടുള്ളത്.ബാബുഭായും ലതയുമാണ് സംഗീതം.ട്രമ്പറ്റ്, പുല്ലാങ്കുഴൽ, സൈഡ് ഡ്രമ്മുകൾ തുടങ്ങിയ തെരുവുഘോഷയാത്രയിൽ ഉപയോഗിക്കുന്ന സംഗീതസാധ്യതകളെ ചേർത്ത് ഡെനീഷും യോഗേഷം നാടകത്തിലെ മറ്റു സംഗീതങ്ങൾ സൃഷ്ട‌ടിച്ചിട്ടുണ്ട്. അലക്‌സ് സണ്ണിയാണ് ലൈറ്റ് ഡിസൈൻ നിർവഹിച്ചിട്ടുള്ളത്,

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഒരു ബ്രണ്ണൻ പ്രണയ കഥ : ഷർമ്മിള .പി
THARANI